
CinemaNewsSocial Media
മകൻ അനിമലിലെ രൺബീറിനെപ്പോലെ : അല്ലു അർജുൻ
തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നടൻ രണ്‍ബീര്‍ കപൂറിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. തനിക്കേറെ പ്രിയപ്പെട്ട നടൻ രണ്‍ബീര്‍ കപൂർ ആണെന്നാണ് അല്ലു അർജുൻ പറയുന്നത്. നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ ടോക്ക് ഷോ അണ്‍സ്‌റ്റോപ്പബിള്‍ വിത് എന്‍.ബി.കെയില്‍ പങ്കെടുക്കുകയായിരുന്നു താരം.

“ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ് രണ്‍ബീര്‍. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവാണ് അദ്ദേഹം. രണ്‍ബീറിനെ വളരെ അധികം ഇഷ്ടമാണ്. മകൻ ആര്യൻ അല്ലു അനിമല്‍ എന്ന ചിത്രത്തിലെ രണ്‍ബീറിന്റെ കഥാപാത്രത്തേ പോലെയാണ്. മകന്‍ എനിക്കു വേണ്ടി എന്തും ചെയ്യും. എന്നാല്‍ അവന്റെ അമ്മയുടെ നേര്‍ക്ക് എന്തെങ്കിലും തെറ്റായത് സംഭവിച്ചാല്‍ അവന്‍ എന്നെ വെറുതെ വിടില്ല” – അല്ലു അർജുൻ പറയുന്നു.