ഈമാസം തന്നെ മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് കെ.ബി. ഗണേഷ് കുമാര്‍

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്ത് നല്‍കി കേരള കോണ്‍ഗ്രസ് (ബി). നവകേരള സദസ്സിന് മുമ്പായി മന്ത്രിസഭാ പ്രവേശം ആവശ്യപ്പെട്ടാണ് കെ.ബി. ഗണേഷ് കുമാറിന്റെ കത്ത്.

കേരളാ കോണ്‍ഗ്രസ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് കത്ത് നല്‍കിയത്. മുന്‍ ധാരണ പ്രകാരം നവംബറില്‍ ഗണേഷിന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കേരള കോണ്‍ഗ്രസ് (ബി).

ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നല്‍കുമെന്നത് എല്‍ഡിഎഫ് നേതൃത്വം നേരത്തെ നല്‍കിയ ഉറപ്പാണ്.

അത് ലംഘിക്കുമെന്ന് കേരള കോണ്‍ഗ്രസ് ബി കരുതുന്നില്ല. നവംബറില്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്‍കാതിരുന്നത് പാര്‍ട്ടിയിലെ ധാരണ പ്രകാരമാണ്. സമയപരിധി തീരാനായതോടെയാണ് ഔദ്യോഗികമായി ആവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദങ്ങളിലേക്ക് പാര്‍ട്ടിയും ഗണേഷും കടന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments