
Kerala
നവീൻ്റെ മരണം; മൊഴി നല്‍കാന്‍ സാവകാശം വേണമെന്ന് ദിവ്യ
കണ്ണൂര്‍ : നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണത്തിന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം വേണമെന്ന് പി.പി.ദിവ്യ. എ.ഗീത ഐഎഎസിന്‍രെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, കളക്ടര്‍ ഉള്‍പ്പടെയുള്ള മൊഴികള്‍ ഇന്ന് ശേഖരിച്ചു.
കളക്ടര്‍ അരുണ്‍ കെ.വിജയന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍, പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്ത്, നവീന്റെ ഡ്രൈവര്‍ ഷംസുദ്ദീന്‍ തുടങ്ങിയവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും സംഭവിച്ച കാര്യങ്ങള്‍ ,പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയ ഫയല്‍ നടപടികള്‍, കൈക്കൂലി ആരോപണത്തിന്റെ വിവരങ്ങള്‍ തുടങ്ങിയവയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.