CricketSports

സ്പെഷ്യൽ പ്ലേയർ സ്‌പെഷ്യൽ ടാലന്റ്; സഞ്ജുവിനെ എല്ലാവരും പിന്തുണയ്ക്കുന്നത് കാണുമ്പോൾ സന്തോഷം; ഹർഷ ഭോഗ്‌ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ തകർപ്പൻ സെഞ്ച്വറി നേടിയ സഞ്ജു സാംസണിന് അഭിനന്ദനവുമായി പ്രശസ്ത ക്രിക്കറ്റ് കമന്ററേറ്റർ ഹർഷ ഭോഗ്‌ല.

“പ്രത്യേക കളിക്കാരൻ. പ്രത്യേക പ്രതിഭ. സഞ്ജു എല്ലാദിവസവും ടി20 ടീമിലുണ്ടാകേണ്ട വ്യക്തിയാണ്. അതിനുള്ള പ്രതിഭയും അർഹതയും സഞ്ജുവിനുണ്ട്. നിങ്ങൾ അവർക്ക് വേണ്ടി കളിക്കാത്തപ്പോൾ നിങ്ങൾക്ക് ലാൻഡ്‌മാർക്കുകൾ ലഭിക്കും. സഞ്ജുവിനായി ഇതെല്ലാം ഒരുമിച്ച് വരുന്നതിൽ വളരെ സന്തോഷം അദ്ദേഹം എക്‌സിൽ കുറിച്ചു.

ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ, ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്.

107 റൺസ് നേടി പുറത്താകുമ്പോൾ, സഞ്ജു വെറും 50 പന്തുകളിൽ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു കൊയ്തെടുത്തത്. പോരാത്തതിന് ഏഴ് ഫോറുകളും താരം നേടി.

ഒരു ഇന്ത്യൻ കളിക്കാരനെന്ന നിലയിൽ അത്ഭുതപൂർവായ നേട്ടം കൊയ്യാൻ സഞ്ജുവിനു സാധിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു ഉയർന്നു. 29 കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻ്റേതായ ഒരു പാരമ്പര്യം കെട്ടിപ്പടുക്കും എന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *