അടിപതറി കടുവകൾ; ബംഗ്ലാദേശിന് തുടർച്ചയായ അ‍ഞ്ചാം തോൽവി, നെതർലൻഡ്സിന് 87 റൺസിൻറെ വമ്പൻ ജയം

ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച നെതർലൻഡ്‌സിനു മുന്നിൽ ബംഗ്ലാദേശും വീണു. 87 റൺസിന്റെ വമ്പൻ ജയത്തോടെ നെതർലൻഡ്‌സ് ലോകകപ്പിലെ രണ്ടാം ജയം കുറിച്ചു. 230 റൺസ് റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലദേശ് 42.2 ഓവറുകളിൽ 142 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ പോൾ വാൻ മീകരൻ ഡച്ച് ടീമിനായി ബൗളിങ്ങിൽ തിളങ്ങി. ബാസ് ഡി ലീഡ രണ്ട് വിക്കറ്റെടുത്തു.

35 റൺസെടുത്ത മെഹിദി ഹസനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. മഹ്‌മദുള്ള (20), പത്താമനായ മുസ്തഫിസുർ റഹ്‌മാൻ (20) എന്നിവരാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതർലൻഡ്‌സ് 229 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 89 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 68 റൺസെടുത്ത ക്യാപ്റ്റൻ സ്‌കോട്ട് എഡ്വാർഡ്‌സാണ് ഡച്ച് ടീമിന്റെ ടോപ് സ്‌കോറർ.

41 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയടക്കം 41 വെസ്ലി ബരേസി, 61 പന്തിൽ നിന്ന് 35 റൺസെടുത്ത സൈബ്രാന്റ് ഏംഗൽബ്രെക്റ്റ് എന്നിവരും നെതർലൻഡിനായി തിളങ്ങി. ബംഗ്ലദേശിനായി ഷൊരിഫുൾ ഇസ്‌ലാം, ടസ്കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, മെഹ്ദി ഹസൻ എന്നിവർ രണ്ടു വീതം വിക്കറ്റ് നേടി.

തർലൻഡ്സ് പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്തു നിന്ന് നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെയും മറികടന്ന് എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ലണ്ട് അവസാന സ്ഥാനത്തേക്ക് വീണപ്പോൾ തുടർച്ചയായ അഞ്ചാം തോൽവിയോടെ ബംഗ്ലാദേശ് ഒമ്പതാമതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments