CricketSports

ഇതൊക്കെയാണോ ജയം, ഇന്ത്യയെ പരിഹസിച്ച് ദക്ഷിണാഫ്രിക്കൻ താരം: ഇന്ത്യ vs ബംഗ്ലാദേശ്

ഹൈദരാബാദിൽ നടന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടി20യിൽ ഇന്ത്യയുടെ തകർപ്പൻ ബാറ്റിംങ്ങ് ലോക ക്രിക്കറ്റിനെപോലും ഞെട്ടിച്ചു. ബാറ്റർമാർ ഫ്ലാറ്റ് പിച്ചും അനുകൂലമായ ബാറ്റിംഗ് സാഹചര്യങ്ങളും പൂർണ്ണമായും ഉപയോഗിച്ചു. 300 റൺസിന് മൂന്ന് റൺസ് മാത്രം അകലെ നിന്ന ഇന്നിംഗ്സ് ടി 20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറായും മാറി.

എന്നാൽ ദക്ഷിണാഫ്രിക്കയുടെ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ തബ്രായിസ് ഷംസി ഇന്ത്യയുടെ ഈ പ്രകടനത്തിൽ അത്ര സന്തുഷ്ടൻ അല്ല. ബാറ്റും പന്തും തമ്മിൽ ഉള്ള മത്സരം ഉണ്ടയില്ലെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇന്ത്യയുടെ ബാറ്റർമാരുടെ കഴിവിനെ പ്രശംസിച്ചു എങ്കിലും പിച്ചിൽ ബൗളർമാർക്ക് കുറച്ച് സഹായം മാത്രമാണ് കിട്ടിയതെന്നും ബാറ്റും പന്തും തമ്മിൽ ഉള്ള മത്സരം നടന്നില്ല എന്നും കുറ്റപ്പെടുത്തി.

തബ്രായിസ് ഷംസി സോഷ്യൽ മീഡിയയിൽ ഹൈദരാബാദ് പിച്ചിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ബൗണ്ടറികൾക്ക് അൽപ്പം വലുതാകാമെന്നും അല്ലെങ്കിൽ ബാറ്റും പന്തും തമ്മിൽ മത്സരം നടക്കില്ല, ബോളർമാർക്ക് വിക്കറ്റും കിട്ടില്ല അദ്ദേഹം പറഞ്ഞു.

“ഇന്ത്യൻ ബാറ്റർമാരുടെ നിലവാരത്തെക്കുറിച്ചും മികവിനെക്കുറിച്ചും തർക്കമില്ല. രണ്ട് ടീമുകളും ബാറ്റ് ചെയ്തതിന് ശേഷം മാത്രമേ ഞങ്ങൾ പിച്ചിനെ വിലയിരുത്തുകയുള്ളൂ. മത്സരത്തിൽ വലിയ ബൗണ്ടറി ഉണ്ടായിരിക്കണം. അല്ലെങ്കിൽ ബൗളർമാർക്ക് കൂടുതൽ സഹായം നൽകുന്ന ട്രാക്ക് വേണം” ഷംസി എക്‌സിൽ പോസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *