കോട്ടയം ∙ സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കോടികൾ വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്നു മുൻമന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ജുഡീഷ്യൽ സംവിധാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയതാണ് ആ വെളിപ്പെടുത്തൽ എന്നും വനിത മാസികയ്ക്കു നൽകിയ ദീർഘ അഭിമുഖത്തിൽ അച്ചു ഉമ്മൻ പറഞ്ഞു.
സോളർ അന്വേഷണത്തിലെ സിബിഐ റിപ്പോർട്ട് ഒരു രീതിയിലും ഞെട്ടിച്ചില്ല, ഉമ്മൻ ചാണ്ടി നൂറു ശതമാനം നിരപരാധി ആണെന്നു നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നു. പക്ഷേ, സി. ദിവാകരന്റെ വെളിപ്പെടുത്തൽ ശരിക്കും ഞെട്ടിച്ചു. സൈബർ ആക്രമണം നേരിടുന്ന സ്ത്രീകൾക്കു കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെയാണു താൻ ൈസബർ അറ്റാക്കിനെതിരെ കേസ് കൊടുത്തതെന്നു വ്യക്തമാക്കിയ അച്ചു ഉമ്മൻ, തെളിവുകൾ സഹിതം നൽകിയ പരാതി വനിതാ കമ്മിഷൻ പരിഗണിക്കാത്തതിൽ നിരാശയുണ്ടെന്നു പറഞ്ഞു.