‘ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികൾ, പ്രത്യാക്രമണം അതിരുകടന്നു’; മുസ്ലിം ലീഗ് മഹാറാലിയിൽ ശശി തരൂർ

കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയെ പ്രശംസിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ. മഹാറാലി നടത്തുമ്പോൾ അത് മുസ്ലിം വിഷയമല്ല മറിച്ച്‌ മനുഷ്യാവകാശത്തിന്റെ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. പലസ്‌തീന്‌ വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുന്നത്. ഈ മഹാറാലി സമാധാനത്തിന് വേണ്ടിയാണ് നടക്കുന്നത്. ഇന്ത്യ ഗാന്ധിജിയുടെ കാലം മുതൽ എന്നും സമാധാനത്തിനൊപ്പമാണ് നിന്നിട്ടുള്ളത് എന്ന് ശശി തരൂർ പറഞ്ഞു. മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിന് വേണ്ടി, ജനാധിപത്യത്തിന് വേണ്ടി നിൽക്കുന്ന മുസ്ലിം ലീഗ് ഈ റാലി സംഘടിപ്പിക്കുമ്പോൾ ഇത് വെറും മുസ്ലിം വിഷയമാണെന്ന് ആരും വിചാരിക്കരുത്. ഇത് മനുഷ്യാവകാശത്തിന്റെ വിഷയമാണ്. ബോംബ് വീഴുന്നത് ആരുയടെയും മതം ചോദിച്ചിട്ടല്ല. പലസ്തീനിൽ ജനങ്ങളിൽ ഒന്ന്- രണ്ട് ശതമാനം ക്രിസ്ത്യാനികളുമുണ്ട്. അവരും ഈ യുദ്ധത്തിൽ മരിച്ചെന്ന് ശശി തരൂർ പറഞ്ഞു.

ഹമാസിനെ ശശി തരൂർ ഭീകരർ എന്ന് വിശേഷിപ്പിച്ചു. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേർ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേൽ അതിന് നൽകിയ മറുപടി ഗാസയിൽ ബോംബിട്ടുകൊണ്ടാണ്. അതിൽ 6000 തിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേൽ ഇപ്പോഴും ബോംബാക്രമണം നിർത്തിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. പലസ്തീനിൽ നടക്കുന്നത് മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് ശശി തരൂർ പറഞ്ഞു. ഭക്ഷണം, വെള്ളം, വൈദ്യുതി, തുടങ്ങിയ അവശ്യ വസ്തുക്കൾ പോലും ഇസ്രയേൽ നിഷേധിക്കുന്നു. ആശുപത്രികളുടെ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണ്. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ളവർ ഓരോ ദിവസവും മരിക്കുന്നു. പലസ്തീനയിൽ ജനീവ കൺവൻഷന്റെ നിയമങ്ങൾ ലംഘനമാണ് നടക്കുന്നത്. യുദ്ധത്തിനും ചില നിയമങ്ങളുണ്ട്. അതൊക്കെ ഇസ്രയേൽ ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments