ഖത്തറിൽ തടവിലായ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചു; ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

ദോഹ: ഖത്തറിൽ തടവിലായ 8 മുൻ നാവിക ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഖത്തർ. തടവിലായ എട്ട് ഇന്ത്യക്കാർക്ക് ഖത്തർ വധശിക്ഷ വിധിച്ചു. അൽ ദഹ്‌റ കമ്പനിയിലെ 8 ഇന്ത്യൻ നാവിക ജീവനക്കാർ ആണ് ഖത്തർ വധശിക്ഷ വിധിച്ചിരിക്കുന്നത്. ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിവിരം പുറത്തുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം.

‘വിധി കേട്ടപ്പോൾ ഞങ്ങൾ ഞെട്ടിപോയി , വിശദമായ വിധിക്കായി കാത്തിരിക്കുകയാണ് വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിയമപരമായ നടപടിയിലേക്ക് പോകുമെന്ന്’ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിചാരണയെല്ലാം രഹസ്യമായാണ് നടന്നത്. ഇതിന്റെ നിയമ വശങ്ങൾ എല്ലാം പഠിച്ചു ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേസിന്റെ നടപടിക്രമങ്ങൾ രഹസ്യമായാണ് ഖത്തർ കെെകാര്യം ചെയ്തത്. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുന്നത് കമ്പനിയാണ് അൽദഹ്റ. കൂടാതെ നാവിക സേനക്ക് വേണ്ടി ഉപകരണങ്ങളും നൽകുന്നത് ഇവർ തന്നെയാണ്.

ഖത്തറിപ്പോഴും ഇവർക്കെതിരെ ചുമത്തിയ കുറ്റം ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. കമ്പനിയിലേക്ക് പോയ 8 ഉദ്യാഗസ്തരെയാണ് ഖത്തർ അറസറ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ ചുമത്തിയ വകുപ്പുകൾ എന്താണെന്നതിനെ കുറിച്ച് വരും ദിവസങ്ങളിൽ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിചാരണ വളരെ രഹസ്യമായാണ് നടന്നത്. അതിനാൽ ഇന്ത്യക്ക് എത്രമാത്രം ഇടപെടാൻ സാധിക്കും എന്നതിനെ കുറിച്ച് വലിയ ധാരണയില്ല. ഇന്ത്യൻ സർക്കാരും ഖത്തർ സർക്കാരും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നുണ്ട്.

വിചാരണക്ക് ശേഷം ആണ് ഇവർക്ക് വധ ശിക്ഷ വിധിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതെയുള്ളു. കൂടുതൽ വിവരങ്ങൾക്കായി ഖത്തറുമായി ബന്ധപ്പെട്ട് വരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments