
Kerala
വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. 22 പേര് ആശുപത്രിയില്‍, രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 22 പേര് ആശുപത്രിയില്‍. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഹോട്ടലുകള്‍ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. വര്‍ക്കലയിലെ ക്ഷേത്രം റോഡിന് സമീപമുള്ള ന്യൂ സ്പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളില്‍ നിന്ന് അല്‍ഫാം, കുഴിമന്തി, ഷവര്‍മ എന്നീ ആഹാര സാധനങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.
തലവേദന, ഛര്‍ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ശാരീരികമായ അസ്വസ്ഥതകളാണ് ഇവിടുന്ന് ഭക്ഷണം കഴിച്ചവര്ക്കുണ്ടായത്. തുടര്‍ന്ന് 22 പേര് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. നേരത്തെയും ഈ ഹോട്ടലുകള്‍ ആരോഗ്യ വകുപ്പിന്റെ നടപടികള്‍ നേരിട്ടിട്ടുണ്ട്. ഒരേ മാനേജ്മെന്‍ിന് കിഴീലുള്ള രണ്ട് ഹോട്ടലുകളാണ് പൂട്ടിയത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ ആരോഗ്യ നില തൃപ്തികരമാണ്.