CinemaKerala

നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

പാലക്കാട് : സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന മോഹനകൃഷ്ണനെ, സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ് സിനിമയിലേക്കെത്തിക്കുന്നത്.

കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി ഉൾപ്പെടെയുള്ള സീരിയലുകളിലും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട് .

തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം). സഹോദരങ്ങൾ: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്.

Leave a Reply

Your email address will not be published. Required fields are marked *