ഷാരൂഖ് ഖാന്‍ നായകനും വിജയ് സേതുപതി പ്രധാന വേഷത്തിലുമെത്തുന്ന ജവാന്‍ സിനിമ റിലീസാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുകയാണ്.
റിലീസിന് മുമ്പ് തന്നെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ഇതുവരെ 51 കോടി രൂപ കളക്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്റെ ഇതിന് മുമ്പ് റിലീസായ ചിത്രം ‘പത്താന്‍’ സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് 32 കോടി രൂപയായിരുന്നു.
ചിത്രത്തിന് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രം 718 സെന്ററുകളില്‍ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
‘തമിഴ്നാട്ടില്‍ കൂടി വിതരണശൃംഖല ആരംഭിക്കുന്ന ശ്രീ ഗോകുലം മൂവീസിന്റെ ആദ്യ കാല്‍വയ്പ്പാണ് ജവാനിലൂടെ സംഭവിക്കുന്നത്. തമിഴ്നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം എത്തുന്നു. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളും തമിഴ്നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും. ഹിന്ദി പതിപ്പിന്റെ കൂടെ സബ്‌ടൈറ്റില്‍ ചേര്‍ക്കാനും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ 270 സെന്ററുകളിലായി 350 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്‌നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്‌ക്രീനുകളും എന്ന റിക്കാര്‍ഡാണ് ജവാനിലൂടെ നേടുന്നത്.’
ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍
വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നു.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മ്മയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സെപ്റ്റംബര്‍ 7 ന് ലോകമെമ്പാടും റിലീസ് ചെയ്യും.