ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ക്രിക്കറ്റ് 2028 ഒളിമ്പിക്‌സില്‍ ഇടംനേടിയേക്കും. ഒളിമ്പിക്‌സ് ഗെയിമിലേക്ക് കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനുള്ള വഴികള്‍ ആലോചിക്കുകയാണ് ഇതിലേക്ക് ഉള്‍പ്പെടുത്തേണ്ട കളികളിലേക്ക് ക്രിക്കറ്റിന്റെ സ്ഥാനം ഒന്നാം സ്ഥാനത്തായിരിക്കുകയാണ് ഇപ്പോള്‍.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് പോരാട്ടത്തിന് തൊട്ടുപിന്നാലെ ഒക്ടോബര്‍ 15-16 തീയതികളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. 2028 ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പുതിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് 100-ലധികം ഐഒസി അംഗങ്ങള്‍ മുംബൈയില്‍ വോട്ട് ചെയ്യും.

ഐഒസിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് സെപ്റ്റംബര്‍ 8 ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാനെയില്‍ യോഗം ചേരുന്നതിനാല്‍ ഇക്കാര്യത്തില്‍ സാധ്യത വ്യക്തമാകും. ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് ഉള്‍പ്പെടുന്ന ബോര്‍ഡ് എല്‍എ ഒളിമ്പിക്‌സിനായുള്ള കായിക പരിപാടിയെക്കുറിച്ച് യോഗം വിളിക്കും. തുടര്‍ന്ന് മുംബൈയില്‍ നടക്കുന്ന ഐഒസി സെഷനില്‍ ഇത് അംഗീകരിക്കപ്പെടും.ഫ്ലാഗ് ഫുട്ബോള്‍, കരാട്ടെ, കിക്ക്ബോക്സിംഗ്, ബേസ്ബോള്‍-സോഫ്റ്റ്ബോള്‍, ലാക്രോസ്, ബ്രേക്ക്ഡാന്‍സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍സ്പോര്‍ട്ട് എന്നിവയാണ് ഒളിമ്പിക്സില്‍ ഇടം നേടാനായി മത്സരിക്കുന്ന മറ്റ് കായിക വിനോദങ്ങള്‍.

രണ്ട് പതിറ്റാണ്ടോളം ഐഒസിയുടെ ആന്തരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിചിതനായ മുന്‍ മാര്‍ക്കറ്റിംഗ്, ബ്രോഡ്കാസ്റ്റ് റൈറ്റ്സ് ഡയറക്ടര്‍ മൈക്കല്‍ പെയ്ന്‍ വിശ്വസിക്കുന്നത് ക്രിക്കറ്റ് അംഗീകാരം ലഭിക്കാന്‍ സാധ്യതയേറെയാണെന്നാണ്. മേജര്‍ ലീഗില്‍ ചില വലിയ ടെക് സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തിയ യുഎസിലെ ‘നിലവിലെ ക്രിക്കറ്റ് ബൂം’ മൈക്കല്‍ പെയ്ന്‍ പറഞ്ഞു. ക്രിക്കറ്റ് ഒരു പ്രധാന കായിക വിനോദമായ ഓസ്‌ട്രേലിയയില്‍ 2032 ഒളിമ്പിക്‌സ് നടക്കുമെന്ന് അദ്ദേറഹം പറഞ്ഞു.

”2032-ല്‍, ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലാണ് ഗെയിംസ്. ക്രിക്കറ്റില്‍ പ്രാദേശിക താല്‍പ്പര്യമുണ്ടാകും. കൂടാതെ ഒരു ബിസിനസ്സ് വീക്ഷണകോണില്‍ നിന്നും, ക്രിക്കറ്റ് അമേരിക്കയില്‍ കുതിച്ചുയരുകയാണ്. ലോസ് ഏഞ്ചല്‍സ് (ഓര്‍ഗനൈസിംഗ്) കമ്മിറ്റിയെ നയിക്കുന്നത് കേസി വാസര്‍മാന്‍ എന്ന ഒരു ബിസിനസ്സ് നേതാവും ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മീഡിയ ഗ്രൂപ്പുകളിലൊന്നിന്റെ ഉടമയുമാണ്. ക്രിക്കറ്റിലെ സാധ്യതകള്‍ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞു” അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, ഉപഭൂഖണ്ഡത്തിന്റെ വിശാലമായ വിപണിയിലേക്ക് കടന്നുകയറുന്നതിനൊപ്പം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഇന്ത്യന്‍, ദക്ഷിണേഷ്യന്‍ ആരാധകരെ ആകര്‍ഷിക്കുന്നതില്‍ ഐഒസിയുടെ വലിയ താല്‍പ്പര്യമുണ്ടെന്നും മൈക്കല്‍ പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാരീസ് ഗെയിംസ് ഉള്‍പ്പെടെയുള്ള ഒളിമ്പിക്‌സ് കാണിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റര്‍മാരായ ‘വയാകോം 18’ ഏകദേശം 31 മില്യണ്‍ ഡോളര്‍ നല്‍കി. മാത്രമല്ല 2021 മുതല്‍ 2032 വരെയുള്ള ഒരു കരാറിന് അമേരിക്കന്‍ നെറ്റ്വര്‍ക്ക് എന്‍ബിസി 7.65 ബില്യണ്‍ ഡോളര്‍ നല്‍കി.

”നിങ്ങള്‍ ലോകമെമ്പാടുമുള്ള എല്ലാ പ്രദേശങ്ങളും പരിശോധിച്ചാല്‍, ഒളിമ്പിക് ഗെയിംസ് ഉപഭൂഖണ്ഡത്തിലെ മറ്റെവിടെയും പോലെ ശക്തമല്ലാത്ത ഒരു പ്രദേശം, നിങ്ങള്‍ക്കറിയാം, ഇന്ത്യയും പാകിസ്ഥാനും. നിങ്ങള്‍ ക്രിക്കറ്റിനെ ഒളിമ്പിക് പ്രോഗ്രാമിലേക്ക് കൊണ്ടുവരുകയാണെങ്കില്‍, അത് വലിയ സ്വാധീനം ചെലുത്തും, ”മൈക്കല്‍ പെയ്ന്‍ പറഞ്ഞു.

1900ലെ ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് വന്നത്, അന്ന് ക്രിക്കറ്റില്‍ സ്വര്‍ണ്ണത്തിന് വേണ്ടി അവസാന പോരാട്ടം നടത്തിയത് ബ്രിട്ടനും ഫ്രാന്‍സുമായിരുന്നു. അതിനുശേഷം പിന്നീട് ക്രിക്കറ്റ് ഒളിമ്പിക്‌സ് വേദിയില്‍ എത്തിയിട്ടില്ല. ഒരു കായിക ഇനം ഉപേക്ഷിച്ചാല്‍ മാത്രമേ മറ്റൊന്ന് ഉള്‍പ്പെടുത്തൂ എന്ന ഐഒസിയുടെ കര്‍ക്കശമായ നയവും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അനാസ്ഥയും കാരണം അന്നുമുതല്‍ ക്രിക്കറ്റ് പുറത്തായി.

ഓരോ പുരുഷ- വനിതാ വിഭാഗങ്ങളില്‍ അഞ്ച് ടീമുകള്‍ വീതമുള്ള ടി20 ഫോര്‍മാറ്റ് ഐസിസി തയ്യാറാക്കിയിട്ടുണ്ട്. മേജര്‍ ലീഗിലെ സ്ഥാപക നിക്ഷേപകരില്‍ ഒരാളായ ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.