KeralaPolitics

പുതുപ്പള്ളിയിൽ ആരോടും വിരോധമില്ല; മനസാക്ഷി വോട്ട് ചെയ്യാന്‍ ഓർത്തഡോക്സ് സഭ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓര്‍ത്തോഡോക്‌സ് സഭ. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ്. (Malankara Orthodox Syrian Church, requested to vote as per their conscience in the Assembly byelection at Puthuppally.)

സഭക്ക് ഒരു മുന്നണിയോടും വിരോധമോ അടുപ്പമോ ഇല്ലെന്നും ഓര്‍ത്തോഡക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. സഹതാപ തരംഗത്തോടൊപ്പം വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വോട്ടിംഗിനെ സ്വാധീനിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയില്‍ നിര്‍ണ്ണായകമായ വോട്ടുബാങ്കാണ് ഓര്‍ത്തോഡോക്‌സ് സഭ. അത് കൊണ്ട് തന്നെ ഓര്‍ത്തോഡക്‌സ് സഭ എടുക്കുന്ന തിരുമാനങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ രാഷ്ട്രീയ പ്രധാന്യവുമുണ്ട്്.

Leave a Reply

Your email address will not be published. Required fields are marked *