FootballNewsSports

നെയ്മർ കൊറിന്ത്യൻസ് വല ചലിപ്പിക്കുമോ? ആദ്യ രണ്ട് കളിയിൽ താരം ഫോമിലേക്ക് ഉയർന്നില്ല

സാൻ്റോസിനായി കളിച്ച രണ്ടാം മൽസരത്തിലും തിളങ്ങാനാവാതെ നെയ്മർ. നൊവോറിസോന്റിനോയുള്ള മല്‍സരത്തില്‍ എട്ടു ഡ്രിബ്‌ളുകള്‍ നടത്തിയ നെയ്മറിന് ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്. ഗോൾ സ്കോർ ചെയ്യാനും കഴിഞ്ഞില്ല. മൽസരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

ഈ മാസം 5ന് ബൊട്ടാഫോഗോയുമായി 1-1ന്റെ സമനിലയില്‍ പിരിഞ്ഞ കളിയില്‍ രണ്ടാം പകുതിയില്‍ പകരക്കാരമായാണ് നെയ്മർ കളിക്കാനിറങ്ങിയത്. അതിലും താരത്തിന് തിളങ്ങാനായില്ല.

ആദ്യകാല ക്ലബ്ബായ സാൻ്റോസിനെ ആറു കിരീട വിജയങ്ങളിലേക്കു നയിക്കാന്‍ നെയ്മറിന് സാധിച്ചിരുന്നു. സാന്റോസിനായി 225 മല്‍സരങ്ങളില്‍ നിന്നും 136 ഗോളുകളും നെയ്മര്‍ വാരിക്കൂട്ടി. കൂടാതെ 64 അസിസ്റ്റുകളും താരം നല്‍കി.

2013ലാണ് സാന്റോസില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്കു നെയ്മര്‍ ചേക്കേറിയത്. തിരിച്ചു വരവിൽ നെയ്മർ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

13 നാണ് സാൻ്റോസിൻ്റെ അടുത്ത മൽസരം. കൊറിന്ത്യൻസാണ് എതിരാളികൾ. നെയ്മർ കൊറിന്ത്യൻസ് വല ചലിക്കുമോ എന്ന ആകാക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *