മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മുംബൈ: മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. എട്ട് വര്‍ഷത്തെ നിര്‍മ്മാണ ത്തിനൊടുവിലാണ് ഭൂഗര്‍ഭ പാത നിര്‍മ്മിച്ചത്. കഫ് പരേഡ്-ബികെസി-ആരെ കോളനിയുമായി ബന്ധിപ്പിക്കുന്ന 33.5 കിലോമീറ്റര്‍ നീളമുള്ള മുഴുവന്‍ പാതയും 2025 മാര്‍ച്ചോടെ പ്രവര്‍ത്തനം തുടങ്ങും. മജ്ഹി ലഡ്കി ബഹിന്‍ യോജന’യുടെ ഗുണഭോക്താക്കളും ചേര്‍ന്ന് ബികെസിയില്‍ നിന്ന് സാന്താക്രൂസിലേക്കും തിരിച്ചും പ്രധാനമന്ത്രി യാത്ര ചെയ്തു.
‘മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിന്‍ യോജന’യുടെ ഗുണഭോക്താക്കളും പ്രധാനമന്ത്രിയും ചേര്‍ന്ന് ബികെസിയില്‍ നിന്ന് സാന്താക്രൂസിലേക്കും തിരിച്ചും മെട്രോയില്‍ യാത്ര ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ പുതിയ ലൈനിന്റെ സേവനം മുംബൈ നിവാസികള്‍ക്ക് ലഭിക്കും. പതിവ് സര്‍വീസുകള്‍ അടുത്ത ദിവസം ആരംഭിക്കും, രാവിലെ 6.30 മുതല്‍ രാത്രി 10.30 വരെ ആകും ഭൂഗര്‍ഭ മെട്രോയുടെ പ്രവര്‍ത്തനം. 2017 ജനുവരിയിലാണ് ഭുഗര്‍ഭ മെട്രോയുടെ പ്രവര്‍ത്തനം തുടങ്ങിയത്.