കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലെ പ്ലീഡർമാരുടേയും ശമ്പളം വർദ്ധിപ്പിച്ചു

3 വർഷത്തെ ശമ്പള കുടിശിക നൽകാൻ വേണ്ടത് 55.80 ലക്ഷം
കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലെ പ്ലീഡർമാരുടേയും ശമ്പളം വർദ്ധിപ്പിച്ചു. ഒരു സീനിയർ ഗവൺമെൻ്റ് പ്ലീഡറും 5 ഗവൺമെൻ്റ് പ്ലീഡറും ആണ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ഉള്ളത്.
സീനിയർ ഗവൺമെൻ്റ് പ്ലീഡറുടെ ശമ്പളം 1.10 ലക്ഷത്തിൽ നിന്ന് 1.40 ലക്ഷമായാണ് വർദ്ധിപ്പിച്ചത്. ഗവൺമെൻ്റ് പ്ലീഡറുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1.25 ലക്ഷമായാണ് വർദ്ധിപ്പിച്ചത്.
ശമ്പള വർധനക്ക് 2022 ജനുവരി 1 മുതൽ മുൻകാല പ്രാബല്യവും ഉണ്ട്. അതുകൊണ്ട് 3 വർഷത്തെ ശമ്പള കുടിശികയും ഇവർക്ക് ലഭിക്കും. സീനിയർ ഗവൺമെൻ്റ് പ്ലീഡർക്ക് ശമ്പള കുടിശികയായി 10.80 ലക്ഷവും 5 ഗവൺമെൻ്റ് പ്ലീഡർക്ക് ശമ്പള കുടിശികയായി 45 ലക്ഷവും ലഭിക്കും. ഒരാൾക്ക് 9 ലക്ഷം വീതം ശമ്പള കുടിശിക ലഭിക്കും.
കേരള അഡ്മിറ്റിസ്ട്രറ്റിവ് ട്രൈബ്യൂണലിൽ പ്ലീഡർമാരുടെ ശമ്പള വർധനവ് വഴി കുടിശികയായി ഖജനാവിന് മൊത്തം ചെലവ് 55.80 ലക്ഷം രൂപ.