കേരളത്തിന് രണ്ട് വന്ദേഭാരത്  സ്ലീപ്പർ  ട്രെയിനുകൾ, റൂട്ടുകളുടെ കാര്യത്തിലും ധാരണ

കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്.

കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക.

ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും.