
പ്രിയ യജമാനനായ ടാറ്റയെ അവാസാനമായി കാണാന്‍ പ്രിയപ്പെട്ട’ ഗോവ’ എത്തി, ടാറ്റാ കണ്ടതോടെ തലവര മാറിയ തെരുവുനായ
മഹാരാഷ്ട്ര: പ്രിയപ്പെട്ട യജമാനനെ കാണാനായി രത്തന്‍ ടാറ്റയുടെ ഏറ്റവും പ്രിയപ്പെട്ട നായ എത്തി. മനുഷ്യരോടെന്ന പോലെ മൃഗങ്ങളോടും അദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടതായി ഏറെ നായ്ക്കുട്ടികള്‍ ഉണ്ടായിരുന്നു. തന്‍രെ വിശ്രമവേളകളെല്ലാം അദ്ദേഹം അവരുമായി ചെലവഴിച്ചിരുന്നു. തെരുവ് മൃഗങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം വാദിക്കുകയും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ , അദ്ദേഹത്തിന്റെ നായ ‘ഗോവ’ ടാറ്റയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. ടാറ്റ തന്നെയാണ് തന്‍രെ പ്രിയ നായയ്ക്ക് ‘ഗോവ’ എന്ന് പേരിട്ടത്. അതിന് പിന്നില്‍ ഒരു വലിയ കഥയുമുണ്ട്. ഒരിക്കല്‍ രത്തന്‍ ടാറ്റ ഗോവയിലായിരുന്നപ്പോള്‍ ഒരു തെരുവ് നായ കൂടെ വരാന്‍ തുടങ്ങി. അവനെ ദത്തെടുത്ത് മുംബൈയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം തീരുമാനിച്ചു.
അവന്’ഗോവ’ എന്ന് പേരിട്ടു, മറ്റ് തെരുവ് നായ്ക്കള്‍ക്കൊപ്പം മുംബൈയിലെ ബോംബെ ഹൗസിലാണ് അവനും താമസിക്കുന്നത്. ഗോവ’യ്ക്കും മറ്റ് നായ്ക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ടാറ്റ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടാറുണ്ടായിരുന്നു. നായകള്‍ക്കായി മഹാനായ ചാള്‍സ് മൂന്നാമന്‍രെ ക്ഷണം പോലും ടാറ്റാ ഒരിക്കല്‍ നിരസിച്ചിട്ടുണ്ട്. അത്രയ്ക്കും ആഴമേറിയ ബന്ധം അദ്ദേഹത്തിന് നായകളോട്് ഉണ്ടായിരുന്നു.2018-ല്‍, ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വാങ്ങാനായി അദ്ദേഹത്തിന് ക്ഷണം ലഭിച്ചു. ചാള്‍സ് രാജകുമാരന്‍ നേരിട്ടാണ് അദ്ദേഹത്തെ ക്ഷണിച്ചത്.
ടാറ്റയുടെ ജീവകാരുണ്യ സംഭാവനകള്‍ക്ക് ആദരിക്കുന്ന ചടങ്ങില്‍ എത്താമെന്ന് സന്തോഷത്തോടെ പറഞ്ഞ ടാറ്റ പിന്നീട് തനിക്ക് അന്ന് വരാന്‍ അസൗകര്യമുണ്ടെന്ന് രാജ കുടുംബത്തെ അറിയിച്ചു. അദ്ദേഹം വരാതിരിക്കാനുള്ള കാരണം ചാള്‍സ് രാജകുമാരനെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തന്‍രെ പ്രിയപ്പെട്ട നായകളില്‍ ഒരാള്‍ക്ക് സുഖമില്ലാത്തതിനാല്‍ തനിക്ക് വരാനാകില്ലെന്നാണ് ടാറ്റയെന്ന മഹനീയ വ്യക്തിത്വം അരിയിച്ചത്. ‘ടാംഗോയും ടിറ്റോയും അദ്ദേഹത്തിന്‍രെ പ്രിയപ്പെട്ടവര്‍ ആയിരുന്നു. നായകള്‍ക്കായി വലിയ സൗകര്യങ്ങളുള്ള ആശുപത്രികല്‍ ഇല്ലാത്തതിനാല്‍ തന്നെ അത്തരം ഒരു സൗകര്യം ഉണ്ടാക്കുമെന്ന പ്രതിജ്ഞ ചെയ്ത ടാറ്റാ 200 ഓളം നായകള്‍ക്കായിട്ടുള്ള അഞ്ച് നിലകളുള്ള ആശുപത്രിയാണ് ജൂലൈയില്‍ തുറന്നത്. ഒരേ സമയം നല്ല ഒരു ബിസിനസുകാരനും നല്ല ഒരു സഹജീവി സ്‌നേഹിയുമായിരുന്നു രത്തന്‍ ടാറ്റാ എന്ന ലെജന്‍ഡ്.