നോർക്ക റൂട്ട്സില്‍ പെൻഷൻ പ്രായം 60 വയസാക്കാൻ തീരുമാനം

മുഖ്യമന്ത്രിയുടെ വകുപ്പിലാണ് പെൻഷൻ പ്രായം ഉയർത്തുന്നത്

Norka Roots Pension Age revised

നോർക റൂട്സിലെ (NORKA ROOTS) ജീവനക്കാരുടെ പെൻഷൻ പ്രായപരിധി 60 വയസാക്കി ഉയർത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നിലവിൽ നോർക്ക റൂട്ട‌്‌സിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആണ്.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ

ഭൂമി കൈമാറും

പാലക്കാട് ജില്ലയില്‍ കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കര്‍ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറാന്‍ അനുമതി നല്‍കി.

പുനര്‍നിയമനം

സുപ്രീം കോടതിയിലെ സാന്റിങ്ങ് കൗണ്‍സലായ ഹര്‍ഷദ് വി ഹമീദിന് പുനര്‍നിയമനം നല്‍കും.

സര്‍ക്കാര്‍ ഗ്യാരണ്ടി

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സര്‍ക്കാര്‍ ഗ്യാരണ്ടി 15 വര്‍ഷകാലയളവിലേക്ക് അനുവദിക്കും

ദീര്‍ഘിപ്പിച്ചു

കോട്ടൂര്‍ ആന പുരധിവാസ കേന്ദ്രത്തിന്റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെയും സ്‌പെഷ്യല്‍ ഓഫീസറായ കെ ജെ വര്‍ഗീസിന്റെ നിയമനകാലാവധി 2025 ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം

2024 ഡിസംബര്‍ 3 മുതല്‍ 10 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 4,92,73,601 രൂപയാണ് വിതരണം ചെയ്തത്. 2210 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.

ജില്ല തിരിച്ചുള്ള വിവരങ്ങള്‍,

തിരുവനന്തപുരം 35 പേര്‍ക്ക് 9,64,000 രൂപ
കൊല്ലം 247 പേര്‍ക്ക് 44,24,000 രൂപ
പത്തനംതിട്ട 10 പേര്‍ക്ക് 6,75,000 രൂപ
ആലപ്പുഴ 54 പേര്‍ക്ക് 22,81,379 രൂപ
കോട്ടയം 5 പേര്‍ക്ക് 4,50,000 രൂപ
ഇടുക്കി 17 പേര്‍ക്ക് 7,40,000 രൂപ
എറണാകുളം 197 പേര്‍ക്ക് 71,93,000 രൂപ
തൃശ്ശൂര്‍ 1188 പേര്‍ക്ക് 1,27,41,000 രൂപ
പാലക്കാട് 126 പേര്‍ക്ക് 46,60,000 രൂപ
മലപ്പുറം 122 പേര്‍ക്ക് 68,30,000 രൂപ
കോഴിക്കോട് 105 പേര്‍ക്ക് 50,15,000 രൂപ
വയനാട് 22 പേര്‍ക്ക് 9,45,000 രൂപ
കണ്ണൂര്‍ 39 പേര്‍ക്ക് 10,18,000 രൂപ
കാസര്‍കോട് 43 പേര്‍ക്ക് 13,37,222 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments