വയനാട് ദുരന്ത പുനരധിവാസത്തിലെ മെല്ലെപ്പോക്കിനിടെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ( SDRF) നിന്ന് വയനാടിന് നൽകിയത് 6,48,14,200 രൂപ. അടിയന്തിര ധനസഹായമായി 5000 രൂപ വീതം SDRF ൽ നിന്ന് നൽകി.
1031 കുടുംബങ്ങൾക്കാണ് അടിയന്തിര ധനസഹായം ലഭിച്ചത്. 51.55 ലക്ഷമാണ് അടിയന്തിര ധനസഹായമായി നൽകിയത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 4 ലക്ഷം വീതം SDRF ൽ നിന്ന് നൽകി. 148 പേർക്കാണ് 4 ലക്ഷം വീതം നൽകിയത്. 5.92 കോടിയാണ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് SDRF ൽ നിന്ന് നൽകിയത്.
ഒരാഴ്ചയിൽ താഴെ പരുക്കേറ്റ് ചികിൽസയിലാവർക്ക് SDRF ൽ നിന്ന് നൽകുന്ന ചികിൽസ സഹായം 5400 രൂപയാണ്. പരുക്കേറ്റ 8 പേർക്ക് ഈ ഇനത്തിൽ 43, 200 രൂപ SDRF ൽ നിന്ന് നൽകി. പരുക്കേറ്റ് ഒരാഴ്ചയിൽ കൂടുതൽ ചികിൽസയിൽ ആയിട്ടുള്ളവർക്ക് 16000 രൂപയാണ് SDRF ൽ നിന്ന് ചികിൽസ സഹായമായി നൽകുന്നത്. 26 പേർക്ക് ഈ ഇനത്തിൽ ചികിൽസ സഹായമായി 4.16 ലക്ഷം നൽകി.
പ്രധാനമന്ത്രി നാഷണൽ റിലീഫ് ഫണ്ടിൽ (PMNRF) നിന്നും മരണപ്പെട്ടവരുടെ ആശ്രിതർക്ക് 2.96 കോടിയും ഗുരുതരമായി പരുക്കേറ്റവർക്ക് 17 ലക്ഷവും നൽകി.
ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടം ചെലവഴിച്ച തുക വിവരം മന്ത്രി കെ. രാജൻ നിയമസഭയില്‍ വ്യക്തമാക്കിയത് ഇങ്ങനെ:
- ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ക്യാമ്പ്, വാഹനങ്ങൾ ഓടിയ വകയിലുള്ള ഇന്ധന ചെലവ്, വാടക, താൽക്കാലിക പുനരധിവാസം അറ്റകുറ്റപണി, കിറ്റ് വിതരണം, ശവസംസ്കാരത്തിനുള്ള ചെലവ്, മൃതലായവ – 2,74,12,410/-
- അടിയന്തിര ധനസഹായം SDRF-5000/- (1031 കുടുംബങ്ങൾക്ക്) – 51,55,000/-
- ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം ( 300/- രൂപ വീതം 30 ദിവസത്തേക്ക് ഒരു കുടുംബത്തിലെ പരമാവധി 2 പേർക്ക്) (2125 പേർക്ക്) -1,91,14,000/-
- മരണപ്പെട്ടവരുടെ ആശ്രിതർക്ക് SDRF ൽ നിന്നും ഉള്ള ധനസഹായം ( 4,00,000/-) – (148 പേർക്ക്) 5,92,00,000 /-
- പരിക്കേറ്റവർക്കുള്ള ചികിൽസ ധനസഹായം – 5400/- (ഒരാഴ്ചയിൽ താഴെ) ( 8 പേർക്ക് ) – SDRF – 43,200/-
- പരിക്കേറ്റവർക്കുള്ള ചികിൽസ ധനസഹായം-16000/- (ഒരാഴ്ചയിൽ കൂടുതൽ) ( 26 പേർക്ക് ) – SDRF 4,16,000/-
- അടിയന്തിര ധനസഹായം CMDRF 5000/- വീതം (1031 കുടുംബങ്ങൾക്ക്) – 51,55,000/-
- ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം ( കിടപ്പ് രോഗികൾക്ക് CMDRF 300/- രൂപ വീതം 30 ദിവസത്തേക്ക്) (33 പേർക്ക്) 2,97,000/-
- മരണപ്പെട്ടവരുടെ ആശ്രിതർക്ക് CMDRF ൽ നിന്നും ഉള്ള ധനസഹായം – 1,90,000/- (ശവസംസ്കാരത്തിനുള്ള ധനസഹായം ഒവികെ (148) പേർക്ക് – 2,85,30,000/-
- ഗുരുതര പരിക്കേറ്റവർക്ക് ചികിൽസാ ധനസഹായം (CMDRF) (34 പേർക്ക് ) 17,00,000/-
- ശവസംസ്കാരത്തിനുള്ള ധനസഹായം (CMDRF)-10000/-(173 പേർക്ക്) 17,30,000/-
- ദുരിതബാധിതർക്കുള്ള വാടക (CMDRF) (ആഗസ്ത്) (813 കുടുംബങ്ങൾക്ക്) 28,57,800/-
- ദുരിതബാധിതർക്കുള്ള വാടക (CMDRF) (സെപ്റ്റംബർ) (791 കുടുംബങ്ങൾക്ക്) 46,96,200/
- മരണപ്പെട്ടവരുടെ ആശ്രിതർക്ക് PMNRF ൽ നിന്നും ഉള്ള ധനസഹായം (148 പേർക്ക്) 2,96,00,000 /-
- ഗുരുതര പരിക്കേറ്റവർക്ക് ചികിൽസാ ധനസഹായം (PMNRF) (34 പേർക്ക് ) 17,00,000