ലീവ് ട്രാവൽ കൺസഷൻ (LTC): ഡെപ്യൂട്ടേഷൻ ജീവനക്കാരുടെ ചെലവ് സ്ഥാപനങ്ങള്‍ വഹിക്കണം; മാനദണ്ഡങ്ങള്‍ വ്യക്തമാക്കി കെ.എൻ. ബാലഗോപാല്‍

Leave Travel Concession (LTC) for Kerala government employees

ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരുടെ ലീവ് ട്രാവൽ കൺസഷൻ ചെലവ് ഡെപ്യൂട്ടേഷൻ സ്ഥാപനങ്ങൾ വഹിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

2013 ജനുവരി രണ്ടിലെ ഉത്തരവ് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങൾ/ബോർഡുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷൻ/ഫോറിൻ സർവീസിൽ ഉള്ള സർക്കാർ ജീവനക്കാർക്ക് ഡെപ്യട്ടേഷൻ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ ലീവ് ട്രാവൽ കൺസഷനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിൽ ഈ ജീവനക്കാർക്ക് ലീവ് ട്രാവൽ കൺസഷന് അർഹതയുണ്ടായിരിക്കും. ഇവർക്ക് ഡെപ്യൂട്ടേഷനിൽ പോകുന്ന സ്ഥാപനങ്ങൾ തന്നെ ഈ ചെലവ് വഹിക്കേണ്ടതാണെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

02/01/2013 തീയതിയിലെ സ.ഉ(പി) നം. 5/2013/ ധന ഉത്തരവ് അനുസരിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അവധി യാത്രാ ആനുകൂല്യം (Leave Travel Concession- LTC) അനുവദിക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗ്ഗ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

അതനുസരിച്ച് താഴെപ്പറയുന്ന വ്യവസ്ഥകളാണ് അവധി യാത്രാ ആനുകൂല്യം അനുവദിക്കുന്നതിനുള്ള പ്രധാനപ്പെട്ട മാനദണ്ഡങ്ങൾ.

  1. അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് അവരുടെ കുടുംബത്തോടൊപ്പം എൽ.ടി.സി യാത്ര നടത്താവുന്നതാണ്. എൽ.ടി.സി മുഖേന യാത്ര നടത്തുന്ന ജീവനക്കാർക്ക് യാത്ര നടത്തുന്ന തീയതിയിൽ സംസ്ഥാന സർക്കാരിനു കീഴിലോ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അല്ലെങ്കിൽ സ്ഥാപനങ്ങളിലോ അല്ലെങ്കിൽ കാലയളവും കൂടി ചേർന്നോ 15 വർഷത്തെ regular continuous സർവ്വീസ് പൂർത്തിയായിരിക്കേണ്ടതാണ്. ഈ കാലയളവ് കണക്കാക്കുന്നതിനായി സർക്കാർ ജീവനക്കാരനു പെൻഷനുവേണ്ടി കണക്കുകൂട്ടുന്ന സേവനകാലയളവ് കണക്കാക്കിയാൽ മതി. മുവുൻ സേവന കാലയളവിൽ ഒരൊറ്റത്തവണ മാത്രമാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്.
  2. യോഗ്യരായ എല്ലാ ജീവനക്കാർക്കും അവധി ദിവസങ്ങൾ ഉൾപ്പെടെ പരമാവധി 15 ദിവസത്തേക്കാണ് എൽ.ടി.സി അനുവദിക്കുന്നത്.
  3. കാഷ്വൽ ലീവ്, സ്‌പെഷ്യൽ കാഷ്വൽ ലീവ്, മെറ്റേർണിറ്റി ലീവ് എന്നിവ ഒഴികെ മറ്റു ഏത് അവധിക്കാലയളവിലും സ്ഥിരം ജീവനക്കാർക്ക് എൽ.ടി.സി അനുവദനീയമാണ്. എൽ.ടി.സി പ്രയോജനപ്പെടുത്തുന്നതിനായി എടുക്കുന്ന e earned leave, half pay leave, commuted leave അല്ലെങ്കിൽ കെ.എസ്.ആർ ഭാഗം I ചട്ടം 88 പ്രകാരമുള്ള leave without allowance എന്നീ അവധികൾ നൽകി ക്രമീകരിക്കാവുന്നതാണ്.
  4. സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപകർക്ക് വെക്കേഷൻ കാലയളവിൽ എൽ.ടി.സി അനുവദിക്കും.
  5. വിരമിക്കുന്നതിനു മുന്നോടിയായി എടുക്കുന്ന അവധി കാലയളവിലും എൽ.ടി.സി അനുവദിക്കും.
  6. ട്രെയിൻ ടിക്കറ്റ്/ ബസ് ടിക്കറ്റ്/ വിമാന ടിക്കറ്റ് തുടങ്ങി യഥാർത്ഥ ടിക്കറ്റുകൾ ക്‌ളെയിമിനോടൊപ്പം സമർപ്പിക്കേണ്ടതാണ്.
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments