പുത്തുമലയിലെത്തി പുഷ്പാർച്ചന ; വയനാടിനെ ചേർത്ത് പിടിച്ച് പ്രിയങ്ക ​ഗാന്ധി ; വയനാടിനെ കൈവിടില്ലെന്ന് ഉറപ്പ്

വയനാട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രിയങ്ക ​ഗാന്ധി വയനാട്ടിൽ എത്തിയിരിക്കുകയാണ്. രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഒപ്പമാണ് പുത്തുമലയിലെത്തിയത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം, തന്റെ രാഷ്ട്രീയ പ്രചരണത്തിന് മുമ്പ് വയനാട്ടുകാർക്ക് വേണ്ടി കുറച്ച് സമയം എന്ന രീതിയിലാണ് പ്രിയങ്ക ​ഗാന്ധിയുടെ ഇടപെടൽ.

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരെ കൂട്ട സംസ്കരണം നടത്തിയ പുത്തുമലയിലെത്തി പ്രിയങ്ക ​ഗാന്ധി മരണപ്പെട്ടവർക്ക് വേണ്ടി പുഷ്പാർച്ചന നടത്തി. വയനാടിനെയും വയനാട്ടുകാരെയും കൈവിടില്ലെന്ന ഉറപ്പാണ് പ്രിയങ്ക ​ഗാന്ധി നൽകുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments