ഇന്ത്യൻ ക്രിക്കറ്റിലെ നെടും തൂണായിമാറുകയാണ് ഋഷഭ് പന്തിപ്പോൾ, ക്രിക്കറ്റിലേക്കുള്ള ഋഷഭ് പന്തിൻ്റെ വമ്പൻ തിരിച്ചുവരവ് ഓസ്‌ട്രേലിയൻ ക്രിക്കറ്റർ മിച്ചൽ മാർഷിനെ വളരെയധികം അത്ഭുതപ്പെടുത്തി. പന്തിനെ “റിപ്പിംഗ് ബ്ലോക്ക്” എന്ന് വിശേഷിപ്പിച്ച മാർഷ്, പന്ത് ഒരു ഓസ്‌ട്രേലിയൻ ആയിരുന്നെങ്കിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കാമായിരുന്നെന്ന് പറഞ്ഞു.
ഈ വർഷം ആദ്യം വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ പന്ത് അടുത്തിടെ ചെന്നൈയിൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയതോടെ റെഡ്-ബോൾ ക്രിക്കറ്റിനുള്ള തൻ്റെ കഴിവും തെളിയിച്ചു.
“2022-ലെ ഗുരുതരമായ വാഹനാപകടത്തിൽ നിന്ന് പന്തിൻ്റെ തിരിച്ചുവരവ് പ്രചോദനാത്മകമാണ്. പന്തിൻ്റെ പോസിറ്റിവിറ്റി, മത്സരശേഷി, വിജയിക്കാനുള്ള ആഗ്രഹം എന്നിവയെ മാർഷ് പ്രശംസിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, ഇതൊരു തിരിച്ചുവരവായിരുന്നു,” മാർഷ് സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
പന്ത് vs ഓസ്ട്രേലിയ
നവംബർ 22 ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ, ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ പന്ത് നിർണ്ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മുൻ ടെസ്റ്റ് പരമ്പരയിൽ, പന്ത് 12 ഇന്നിംഗ്‌സുകളിൽ നിന്ന് 62.40 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയും നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡും പന്തിൻ്റെ കഴിവുകളെ കുറിച്ചും, ആക്രമണാത്മക ബാറ്റിങ്ങ് ശൈലിയെക്കുറിച്ചും പറഞ്ഞിരുന്നു.