ബ്യൂട്ടി ബ്രാൻഡായ ലോറിയൽ പാരീസിനെ പ്രതിനിധീകരിച്ച് പാരീസ് ഫാഷൻ വീക്കിൽ ഐശ്വര്യ റായ് ബച്ചനും ആലിയ ഭട്ടും തങ്ങളുടെ സാന്നിധ്യം കൊണ്ട് ആരാധകരെ ആവേശത്തിലാക്കി. ചുവന്ന സാറ്റിൻ ഗൗണിൽ ഐശ്വര്യയും, കറുത്ത ജമ്പ്‌സ്യൂട്ടിൽ ആലിയയും തിളങ്ങി.
ആലിയ ധരിച്ചിരുന്ന മെറ്റാലിക് സിൽവർ ബസ്റ്റിർ അതിനൊപ്പം ധരിച്ചിരുന്ന ഓഫ് ഷോൾഡർ ജെംസ്യൂട്ട് തികച്ചും അനിയോജ്യമായിരുന്നു. കൂടാതെ ആലിയ ധരിച്ചിരുന്ന ചോക്കർ കമ്മലും പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കും താരത്തെ കൂടുതൽ സുന്ദരിയാക്കി. ഇങ്ങനെ പാരീസ് പാഷൻ വീക്കിൽ ആലിയ ഏവരുടെയും മനം കവർന്നു. മറുവശത്തു പ്രായത്തെ വെല്ലുന്ന ലുക്കുമായി ഐശ്വര്യ റായ് ചുവന്ന ഗൗണിൽ ഏവരെയും കൈയിലെടുത്തു. കൂടാതെ ഐശ്വര്യ ധരിച്ചിരുന്ന ചുവന്ന ലിപ്സ്റ്റിക്കും അവരെ കൂടുതൽ മനോഹാരിയാക്കി.
ഫാഷൻ പ്രേമികൾക്ക് മുമ്പിൽ അവർ പാശ്ചാത്യവും കിഴക്കൻ ശൈലികളും സമന്വയിപ്പിച്ചു, പാരീസിലെ വേറിട്ട ഫാഷൻ കാഴ്ചകളിൽ ഒരു പുതിയ പാത തെളിച്ചു. ആലിയയുടെയും ഐശ്വര്യയുടെയും വസ്ത്ര വിധാനം മാത്രമല്ല അവരുടെ മേക്ക് ഓവറും പാരിസ് ഫാഷൻ വീക്കിൽ ആരാധകരുടെ മനം കവർന്നു.