അരുന്ധതി റോയിക്ക് പെൻ പിന്റർ പുരസ്‌കാരം

ഈ വർഷത്തെ പെൻ പിന്റർ പുരസ്‌കാരം എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിക്ക്. പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിര്‍ണയ സമിതി പ്രശംസിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായാണ് വർഷം തോറും പെൻ പിന്റർ പുരസ്‌കാരം നൽകിവരുന്നത്.

14 വർഷം മുമ്പ് കാശ്മീരിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അരുന്ധതി റോയിക്ക് PEN Pinter സമ്മാനം ലഭിച്ചത്.

2024 ഒക്ടോബര്‍ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത്, മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കിവരുന്നത്.

ഇംഗ്ലീഷ് പെന്‍ 2009-ലാണ് പുരസ്‌കാരം സ്ഥാപിച്ചത്. ഇംഗ്ലീഷ് പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക്, നടന്‍ ഖാലിദ് അബ്ദല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍. അടിച്ചമര്‍ത്തലുകളുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്താണ് അരുന്ധതി റോയിയുടേത്.

ജൂൺ 14 ന്, കശ്മീരിലെ തർക്ക പ്രദേശം ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് 2010 ലെ ഒരു പരിപാടിയിൽ അവർ നടത്തിയ അഭിപ്രായത്തിൻ്റെ പേരിൽ, ഇന്ത്യയുടെ കർശനമായ ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം എഴുത്തുകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹിയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ അനുമതി നൽകി.

ജൂൺ 14 ന്, കശ്മീരിലെ തർക്ക പ്രദേശം ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് 2010 ലെ ഒരു പരിപാടിയിൽ അവർ നടത്തിയ അഭിപ്രായത്തിൻ്റെ പേരിൽ, ഇന്ത്യയുടെ കർശനമായ ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ വി​ന​യ് കു​മാ​ർ സ​ക്സേ​ന അ​നു​മ​തി ന​ൽ​കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments