CricketIPLSports

IPL 2025: ക്യാപ്റ്റൻമാർ മുതല്‍ കളിനിയമങ്ങള്‍ വരെ; ഈ സീസണിലെ പ്രധാന മാറ്റങ്ങള്‍

  • രഞ്ജിത്ത് ടി.ബി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസൺ മത്സരങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ ഫ്രാഞ്ചൈസി ടീമുകളിലെ നേതൃത്വനിരയുടെയും മൽസര നിയമങ്ങളിലെയും ചില പ്രധാനപ്പെട്ട മാറ്റങ്ങൾ പരിശോധിയ്ക്കാം.

കഴിഞ്ഞ സീസണിന് ശേഷം നടന്ന മെഗാ താരത്തിലൂടെ ഫ്രാഞ്ചൈസി ടീമുകൾ മികച്ച താരങ്ങളെ സ്വന്തമാക്കിയപ്പോൾ പല ഫേവറിറ്റ് താരങ്ങളെ വിട്ടുകളഞ്ഞതും ആരാധകരെ അദ്‌ഭുതപെടുത്തി.

ക്യാപ്റ്റൻസി

കഴിഞ്ഞ സീസണിൽ നിന്നും അഞ്ചു ടീമുകളുടെ ക്യാപ്റ്റന്മാർ മാറിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം 2024 ൽ കപ്പു നേടിയത് ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റൻസിയിലായിരുന്നു എങ്കിലും ഇത്തവണത്തെ മെഗാലേലത്തിൽ താരത്തിനെ ടീമിൽ നിലനിർത്താൻ കഴിഞ്ഞില്ല, kaപകരം സീനിയർ താരമായ അജിങ്ക്യ രഹാനെയാണ് ഇത്തവണ ടീമിനെ നയിക്കുന്നത്.
ഈ സീസണിൽ ശ്രേയസ്സ് അയ്യർ നയിക്കുന്നത് പഞ്ചാബ് കിങ്സിനെയാണ്.

മെഗാ താരലേലത്തിനു മുന്നേ ഡൽഹി ക്യാപിറ്റൽസിൽ നിന്നും റിലീസ് ചെയ്യപ്പെട്ട ഋഷഭ് പന്ത് ലക്നൗ സൂപ്പർ ജെയ്ന്റ്സ് ടീമിനു നേതൃത്വം നൽകും.
ഓൾ റൗണ്ടർ അക്സർ പട്ടേൽ ആണു ഡൽഹി ക്യാപിറ്റൽസിന്റെ ഈ സീസണിലെ ക്യാപ്റ്റൻ. രജത് പടിതർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ്.

പരിശീലക നിരയിലെ മാറ്റങ്ങൾ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്ടനായിരുന്ന റിക്കി പോണ്ടിങ് കഴിഞ്ഞ സീസൺ വരെ ഡൽഹി ക്യാപിറ്റൽസിനെയാണ് പരിശീലിപ്പിച്ചിരുന്നത് എങ്കിലും ഇത്തവണ പഞ്ചാബ് കിങ്സിന്റെ മുഖ്യ പരിശീലകനാണ്.

സഞ്ജുസാംസൺ നയിക്കുന്ന രാജസ്‌ഥാൻ ടീമിന്റെ മുഖ്യ കോച്ച് ആയിട്ടു രാഹുൽ ദ്രാവിഡ് എത്തിയിട്ടുണ്ട്, പരിക്കേറ്റിട്ടും ടീമിനെ പരിശീലിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ പോയപ്പോള് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആ സ്ഥാനം നൽകിയത് ഡൈയിന് ബ്രാവൊക്കാണ്.
ഗുജറാത്ത് ടൈറ്റൻസിൽ കഴിഞ്ഞ സീസൺ വരെ കളിക്കാരനായിരുന്ന ഓസ്‌ട്രേലിയയുടെ മുൻതാരം മാത്യു വേഡ് ഇപ്പോൾ ഗുജറാത്തിന്റെ അസിസ്റ്റൻറ് കോച്ച് ആണ്.

കളിനിയമങ്ങളിലെ മാറ്റങ്ങൾ

വൈകുന്നേരത്തെ കളിയുടെ രണ്ടാം ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യുന്ന ടീമുകൾക്ക് പത്താം ഓവറിന് ശേഷം എപ്പോൾ വേണമെങ്കിലും പന്ത് മാറ്റാം. മഞ്ഞു വീഴുന്നത് തടയുന്നതിനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. ബൗളർമാർക്ക് പന്ത് മിനുസപ്പെടുത്താൻ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള വിലക്കും പിൻവലിച്ചു.

ഇതിനുപുറമെ, അരക്കെട്ട് വരെ ഉയരമുള്ള നോബോളുകൾക്ക് പുറമേ, ഓഫ്-സൈഡ്, ഹെഡ്-ഹൈ വൈഡുകൾ എന്നിവ വിലയിരുത്താൻ ഹോക്ക്-ഐ ഉപയോഗിക്കും.