News

കെ. കെ. രാഗേഷിന് 6 ലക്ഷം! ഉത്തരവ് ഇറങ്ങിയത് ശരവേഗത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് ടെർമിനൽ സറണ്ടർ അനുവദിച്ച് ഉത്തരവിറങ്ങി. മെയ് 13 ന് കെ.കെ. രാഗേഷ് നൽകിയ അപേക്ഷയിലാണ് പൊതുഭരണ വകുപ്പിൻ്റെ നടപടി. അപേക്ഷിച്ച് 2 ദിവസത്തിനുള്ളിൽ ഉത്തരവ് ഇറങ്ങുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം.

15 ലക്ഷത്തോളം ഫയലുകൾ സെക്രട്ടറിയേറ്റിൽ കെട്ടി കിടക്കുമ്പോഴും ചില ഫയലുകൾക്ക് സെക്രട്ടറിയേറ്റിൽ സ്പീഡ് കൂടുതലാണ്. അത്തരത്തിൽ പെട്ടതാണ് കെ.കെ. രാഗേഷിൻ്റെ ഫയലും.2021 മെയ് മാസം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചാർജെടുത്ത കെ.കെ. രാഗേഷ് 2025 ഏപ്രിൽ 15 ന് പ്രൈവറ്റ് സെക്രട്ടറി കസേരയിൽ നിന്ന് രാജി വച്ചു.

KK Ragesh Terminal Surrender of Leave Kerala Government Order

കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതല ലഭിച്ചതിനെ തുടർന്നായിരുന്നു രാജി.ഒരു വർഷം ഒരു മാസത്തെ ശമ്പളം ആണ് സറണ്ടർ ആയി ലഭിക്കുക.4 വർഷം സർവീസുള്ള രാഗേഷിന് 4 മാസത്തെ ശമ്പളം ആണ് പെൻഷൻ ആനുകൂല്യങ്ങളിൽ ഒന്നായ ടെർമിനൽ സറണ്ടർ ആയി ലഭിക്കുക. ഏകദേശം 6 ലക്ഷത്തോളം രൂപ രാഗേഷിന് ടെർമിനൽ സറണ്ടർ ആയി ലഭിക്കും.