Malayalam Media LIve

ഒരു വിക്കറ്റ് വിജയവുമായി ഡൽഹിയുടെ തുടക്കം | IPL 2025 LSG Vs DC

ഐപിഎൽ 2025 ഡൽഹി ക്യാപ്റ്റിൽസ് തങ്ങളുടെ ആദ്യ മൽസരത്തിൽ നേരിട്ട ലക്‌നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഒരു വിക്കറ്റ് ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 9 വിക്കറ്റുകൾ നഷ്ടത്തിൽ 209 റൺസുകൾ നേടി. മറുപടി ബാറ്റിംഗിൽ മൂന്ന് പന്തുകൾ ശേഷിക്കേ ഡൽഹി ക്യാപിറ്റൽസ് വിജയിക്കുകയായിരുന്നു.

ടോസ് നേടിയ ഡൽഹിയുടെ പുതിയ ക്യാപ്റ്റൻ അക്സർ പട്ടേൽ ലക്നൗ നെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നല്ല രീതിയിൽ ബാറ്റിംഗ് ആരംഭിച്ച ലക്നൗ ആദ്യ പവർപ്ലേയിൽ 64 റൺസുകൾ നേടിയപ്പോൾ നഷ്ടപ്പെട്ടത് ഒരു വിക്കറ്റ് മാത്രമായിരന്നു. ഓപ്പണർ ഐഡൻ മർക്രം 15 റൺസെടുത്ത് പുറത്തായി. തകർത്തടിച്ച നിക്കോളാ പൂരാൻ 75 റൺസുകളും ( 6 ഫോറും ഏഴ് സിക്സും ) മിച്ചൽ മാർഷ് 36 പന്തിൽ 72 റൺസും (6 സിക്സും 6 ഫോറും) നേടി. ക്യാപ്റ്റൻ റിഷഭ് പന്ത്, രവി ബിഷ്ണോയി , ശ്രാദ്ധുൽ താക്കൂർ എന്നിവർ പൂജ്യത്തിനു പുറത്തായി. പുറത്താകാതെ നിന്ന ഡേവിഡ് മില്ലർ 27 റൺസുകൾ സംഭാവന നൽകി.

ഡെൽഹി ക്യാപിറ്റൽസ് ബോളിംഗ് നിരയിൽ മിച്ചൽ സ്റ്റാർക്ക് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുക വീഴ്ത്തി, വിപ് രാജ് നിഗം, മുകേഷ് കുമാർ എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു. രണ്ടാം ബാറ്റിംഗിൽ ഡൽഹിയുടെ തുടക്കം മോശമായിരുന്നു. ആദ്യ പവർപ്ലേയിൽത്തന്നെ 4 വിക്കറ്റുകൾ നഷ്ടപ്പെട്ടു.

ഏഴാമത്തെ ഓവറിൽ അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ട ഡൽഹി ശരിക്കും പ്രതിരോധത്തിലായെങ്കിലും അശുതോഷ് ശർമ നേടിയ 66 (31 പന്തുകളിൽ) റൺസുകൾ വിപ്രാജ് നിഗം 39 റൺസുകൾ (15) പന്തുകൾ ട്രിസ്റ്റൺ സ്റ്റബ്സ് 34 റൺസ് , ഫാഫ് ഡുപ്ലസി 24 , അക്സ്ർ പട്ടേലിൻ്റെ 22 റൺസുകൾ എല്ലാം ചേർന്ന് വിജയത്തിലേക്ക് എത്തിച്ചു. തുടരെ വിക്കറ്റുകൾ വീണെങ്കിലും റൺറേറ്റ് കുറയാതെ ഇന്നിംഗ്സ് മുന്നോട്ടു പോയത് ഡൽഹിക്ക് വിജയം സമ്മാനിച്ചു.

ലക്നൗ നു വേണ്ടി ശ്രദ്ധൂൽ താക്കൂർ, രവി ബിഷ്ണോയി , മണിമാരൻ സിദ്ധാർത്ഥ് , ദിഗ് വേഷ് രതി എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. അഷുതോഷ് ശർമ്മയാണ് പ്ലേയർ ഓഫ് ദി മാച്