CricketSports

ലോകകപ്പിന് വേദിയാകാൻ അനന്തപുരിയുടെ ഗ്രീൻഫീഡ് സ്റ്റേഡിയം

ഇന്ത്യയില്‍ വച്ചു നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളിൽ തിരുവനന്തപുരത്തിന്റെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും പരിഗണനയിൽ. മൽസരക്രമവും തീയതികളും വരും ദിവസങ്ങളിൽ അറിയാൻ കഴിയും. ലോകോത്തര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ളതാണ് ഗ്രീൽഫിൽഡ് സ്റ്റേഡിയവും. ഇതുവരെ 6 അന്താരാഷ്ട്ര മൽസരങ്ങൾക്ക് ഇവിടം വേദിയായിട്ടുണ്ട്.

ശ്രീലങ്കക്കെയതിരെ ഇന്ത്യ നേടിയ 317 റൺസുകളുടെ വിജയം ചരിത്രത്തിൽ ഇടം പിടിച്ചത് ഈ സ്റ്റേഡിയത്തിലാണ്. വിശാഖപട്ടണം, ഇൻഡോർ, ഗുവാഹത്തി, മുല്ലൻപുർ (പഞ്ചാബ്) എന്നിവയാണ് ഈ ടൂർണമെൻറിലെ മറ്റു വേദികൾ. ഇന്ത്യയുടെ മൽസരങ്ങൾ ഇവിടെ നടക്കാനുള്ള പ്രതീക്ഷകൾ തളളിക്കളയാൻ പറ്റില്ല. 2023 ൽ നടന്ന പുരുഷ ലോകകപ്പിന്റെ സന്നാഹ മൽസരങ്ങൾക്ക് ഇവിടം വേദിയായിരുന്നു.

രാഹുൽ ദ്രാവിഡ് ഇൻഡ്യൻ ടീമിന്റെ പരിശീലകനായിരുന്ന സമയത്ത് നടന്ന മൽസരത്തിനു ശേഷം ഗ്രൗണ്ട് സപ്പോർട്ടിംഗ് സ്റ്റാഫുകളെ പ്രത്യേകം അഭിനന്ദിക്കുകയും ക്യാഷ് സംഭാവന നൽകുകയും ചെയ്തിരുന്നു. മികച്ചും സാങ്കേതിക തികവോടെ നിർമിച്ചിരിക്കുന്നതാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്‌പോർട്‌സ് ഹബ് സ്റ്റേഡിയം.