News

കേന്ദ്ര സർക്കാരിൽ നിന്നും 2025- 26 ൽ 41691. 40 കോടി ലഭിക്കുമെന്ന പ്രതീക്ഷയിൽ കെ.എൻ. ബാലഗോപാൽ

കേന്ദ്രത്തിൽ പ്രതീക്ഷ അർപ്പിച്ച് കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാരിൽ നിന്ന് 2025- 26 ൽ 41691.4 കോടി രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബാലഗോപാൽ.

കേന്ദ്ര നികുതി വിഹിതമായി 28616.50 കോടിയും കേന്ദ്ര ധനസഹായമായി 13074.90 കോടിയും അടക്കം 41691.40 കോടി ലഭിക്കുമെന്നാണ് ബാലഗോപാലിൻ്റെ കണക്ക് കൂട്ടൽ. ആദായ നികുതി, കോർപ്പറേഷൻ നികുതി, കേന്ദ്ര ചരക്ക് സേവന നികുതി, ചുങ്കം, കേന്ദ്ര എക്സൈസ് തിരുവകൾ, മറ്റുള്ളവ എന്നിങ്ങനെയാണ് കേന്ദ്ര നികുതി വിഹിതമായി ലഭിക്കുന്നത്.

ആദായ നികുതിയാണ് ഇതിൽ ഏറ്റവും മുന്നിൽ. 9594 കോടിയാണ് ആദായ നികുതി ഇനത്തിൽ ലഭിക്കുക. കേന്ദ്ര നികുതി വിഹിതത്തിൻ്റെ 33.53 ശതമാനവും ആദായ നികുതിയാണ്. തൊട്ട് പിന്നിൽ കോർപ്പറേഷൻ നികുതിയാണ്. 8895 കോടിയാണ് കോർപ്പറേഷൻ നികുതിയായി ലഭിക്കുക. ഇത് കേന്ദ്ര നികുതി വിഹിതത്തിൻ്റെ 31.08 ശതമാനമാണ്.

കേന്ദ്ര ചരക്ക് സേവന നികുതിയാണ് മൂന്നാം സ്ഥാനത്ത്. 8800.50 കോടിയാണ് കേന്ദ്ര ചരക്ക് സേവന നികുതിയായി ലഭിക്കുക. ഇത് കേന്ദ്ര നികുതി വിഹിതത്തിൻ്റെ 30.75 ശതമാനം ആണ്. ധനകാര്യ കമ്മീഷൻ ഗ്രാൻ്റുകളും ഇതര ഗ്രാൻ്റുകളും ആണ് കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായ ധനമായി ലഭിക്കുക.

ധനകാര്യ കമ്മീഷൻ ഗ്രാൻ്റായി 3906.10 കോടിയും ഇതര ഗ്രാൻ്റായി 9153.71 കോടിയും ലഭിക്കും. സംസ്ഥാന ദുരന്ത പ്രതികരണ നിധി, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാൻ്റുകൾ, നഗരപാലിക തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാൻ്റുകൾ, ആരോഗ്യ ഗ്രാൻ്റ് എന്നിവയാണ് ധനകാര്യ കമ്മീഷൻ കമ്മീഷൻ ഗ്രാൻ്റിൽ വരുന്നത്.

കേന്ദ്രാ വിഷ്കൃത പദതികൾക്കുള്ള സഹായവും കേന്ദ്ര റോഡ് ഫണ്ടും ആണ് ഇതര ഗ്രാൻ്റിൽ വരുന്നത്. 9106.80 കോടി രൂപയാണ് കേന്ദ്രാ വിഷ്കൃത പദ്ധതികൾക്കുള്ള സഹായമായി ലഭിക്കുക.

2 Comments

Leave a Reply

Your email address will not be published. Required fields are marked *