
രോഹിത് ശർമയുടെ മുന്നിൽ ഷഹീദ് അഫ്രീദി മാത്രം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ അതിശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഹിറ്റ്മാൻ രോഹിത് ശർമ.
8 ഫോറും അഞ്ച് പടുകൂറ്റൻ സിക്സറും ആയി 53 ബോളിൽ 78 റൺസുമായി രോഹിത് ഒരിടവേളക്ക് ശേഷം ഫോമിലേക്ക് വന്നു. രോഹിതിൻ്റെ പൂണ്ട് വിളയാടത്തിൽ ഗെയിലിൻ്റെ റെക്കോഡ് തകർന്നു.
ഏകദിന ക്രിക്കറ്റിലിലെ ഗെയിലിൻ്റെ 331 സിക്സർ നേട്ടമാണ് രോഹിത് മറികടന്നത്. 351 സിക്സറുമായി ഷാഹിദ് അഫ്രീദിയാണ് രോഹിതിന് മുന്നിൽ ഉള്ള ഏക കളിക്കാരൻ.
305 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് സ്വപ്ന തുല്യമായ തുടക്കമാണ് രോഹിതും ( 78 നോട്ടൗട്ട് ) ശുഭ്മാൻ ഗില്ലും (60) നൽകിയത്. 52 ബോളിൽ ആയിരുന്നു ഗില്ലിൻ്റെ 60 റൺസ്.
ഓവർടണിന് മുന്നിൽ ഗില്ല് കീഴടങ്ങുമ്പോൾ 16.4 ഓവറിൽ 136 റൺസ് ഇരുവരും അടിച്ചു കൂട്ടി. മുൻ ക്യാപ്റ്റൻ വീരാട് കോലിയാണ് (4) രോഹിതിനൊപ്പം ക്രിസിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 146/ 1 എന്ന നിലയിലാണ്. 32 ഓവർ മിച്ചം ഉണ്ട്. 159 റൺസ് കൂടി എടുത്താൽ ജയവും പരമ്പരയും ഇന്ത്യക്ക് സ്വന്തം.
3 മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്.