CricketNewsSports

രചിൻ രവീന്ദ്രക്ക് കളിക്കിടെ പരിക്ക്; നെറ്റിപൊട്ടി ചോരയൊലിച്ച് മൈതാനം വിട്ടു!

ന്യൂസിലന്റ് ബാറ്റ്‌സ്മാൻ രചിൻ രവീന്ദ്രക്ക് ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റു. ശനിയാഴ്ച്ച പാകിസ്താനിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരക്കിടെയാണ് സംഭവം. പാകിസ്താനെതിരെ ഫീൽഡ് ചെയ്യുമ്പോൾ 38ാം ഓവറിലാണ് മൈതാനത്തിൽ രക്തം വീണ അപകടമുണ്ടായത്. പരിക്കേറ്റതിനെ തുടർന്ന് താരം മൈതാനം വിടേണ്ടി വന്നു.

ശനിയാഴ്ച പാകിസ്താനിൽ ആരംഭിച്ച ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ് ന്യൂസിലൻഡ് സൂപ്പർ താരം രചിൻ രവീന്ദ്ര. ആതിഥേയർക്ക് എതിരായ കളിയിൽ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു നിരാശാജനകമായ സംഭവം. ചോരയൊലിപ്പിച്ചു കൊണ്ടാണ് താരം മൈതാനം വിട്ടത്.പാകിസ്താൻ ഇന്നിങ്‌സിന്റെ 38-ം ഓവറിലായിരുന്നു സംഭവം.

ഓവറിലെ മൂന്നാം പന്തിൽ ഖുഷ്ദിൽ ഷാ ഒരു സ്വീപ് ഷോട്ടിന് ശ്രമിച്ചു. ഡീപ് മിഡ് വിക്കറ്റിൽ ഉയർന്നുപൊങ്ങിയ പന്ത് ക്യാച്ചെടുക്കാനുള്ള രചിന്റെ ശ്രമം പക്ഷേ പാളി. ഫ്‌ലഡ്‌ലൈറ്റ് വെളിച്ചം കണ്ണിലേക്ക് അടിച്ച താരത്തിന് പന്തിന്റെ ഗതി മനസിലാക്കാനായില്ല. പന്ത് നേരിട്ട് താരത്തിന്റെ നെറ്റിയിൽ ഇടിക്കുകയായിരുന്നു.

38-ാം ഓവറിൽ ഡീപ് സ്‌ക്വയർ ലെഗിൽ ഫീൽഡിംഗ് നിർവഹിക്കുമ്പോൾ, ഖുഷ്ദിൽ ഷാ മൈക്കൽ ബ്രേസ്വെല്ലിനെ ഓൺ സൈഡിലേക്ക് സ്ലോഗ്-സ്വീപ്പ് ചെയ്തപ്പോൾ രവീന്ദ്ര ക്യാച്ച് എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഫ്‌ളഡ് ലൈറ്റിന്റെ വെട്ടത്തിൽ ബോളിന്റെ ദിശ മനസ്സിലാക്കാൻ അദ്ദേഹത്തിന് ആയില്ല. നേരെ നെറ്റിയിലേക്ക് പതിക്കുകയായിരുന്നു. മെഡിക്കൽ സ്റ്റാഫ് സഹായത്തിനായി എത്തുമ്പോഴേക്കും മുറിവിൽ നിന്ന് ചോര വാർന്ന് തുടങ്ങിയിരുന്നു.

സ്‌ട്രെച്ചർ കൊണ്ടുവന്നപ്പോൾ കാണികളുൾപ്പെടെ ആശങ്കപ്പെട്ടെങ്കിലും അത് ആവശ്യമായി വന്നില്ല. സംഭവത്തിനടുത്തുനിന്നിരുന്ന പാകിസ്താൻ ടീം ഡോക്ടറും ഫസ്റ്റ് എയ്ഡ് സഹായത്തിനായി ഓടിയെത്തി. കുറച്ച് മിനിറ്റ് ചികിത്സ ലഭിച്ചുകൊണ്ട് നിലത്ത് കിടന്ന ശേഷം, രവിന്ദ്ര മെഡിക്കൽ സ്റ്റാഫിന്റെ സഹായത്തോടെ എഴുന്നേറ്റു, തലയിൽ ഒരു തൂവാല പിടിച്ചുകൊണ്ട് മൈതാനം വിട്ടു.

മത്സരത്തിൽ ന്യൂസിലൻഡിന് വിജയം: അതേ സമയം ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ കളിയിൽ ന്യൂസിലൻഡ്, പാകിസ്താനെ 78 റൺസിന് തകർത്തു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 330/6 എന്ന മികച്ച സ്‌കോർ നേടിയപ്പോൾ, പാകിസ്താൻ 252 റൺസിന് ഓളൗട്ടായി.

പരിക്കേറ്റ രചിൻ രവീന്ദ്ര മൈതാനം വിടേണ്ടിവന്നുവെന്ന് ന്യൂസിലാന്റ് ക്രിക്കറ്റ് ടീം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. നെറ്റിയിൽ മുറിവേറ്റെന്നും പ്രാഥമിക ചികിത്സക്ക് ശേഷം തന്റെ ആദ്യത്തെ ഹെഡ് ഇഞ്ചുറി അസസ്‌മെന്റ് വിജയകരമായി പൂർത്തിയാക്കി, നിരീക്ഷണം തുടരുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *