CricketSports

India England T20: ഇംഗ്ലണ്ടിനെതിരെ നാളെ ബാറ്റിംഗ് വെടിക്കെട്ട് തുടരാൻ സഞ്ജു സാംസൺ

ഇന്ത്യ ഇംഗ്ലണ്ട് ട്വൻ്റി 20 പരമ്പരയിലെ ആദ്യ മൽസരം നാളെ കൽക്കത്തയിൽ നടക്കും. നാളെ വൈകുന്നേരം 7 മണിക്ക് കൽക്കത്തയിലെ ഈഡൻ ഗാർഡിലാണ് മൽസരം.

ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം പിടിക്കാത്ത സഞ്ജു സാംസൺ നാളെ ബാറ്റിംഗ് വെടിക്കെട്ട് നടത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ട്വൻ്റി 20 യിൽ മിന്നുന്ന ഫോമിലാണ് സഞ്ജു.

അവസാന 5 ട്വൻ്റി മൽസരങ്ങളിൽ നിന്ന് 3 സെഞ്ച്വറികളാണ് സഞ്ജു അടിച്ച് കൂട്ടിയത്. അഞ്ചു മൽസരത്തിലെ ആദ്യ സെഞ്ച്വറി ഒക്ടോബർ 12 ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു. 47 പന്തിൽ 111 റൺസ് നേടിയാണ് സഞ്ജു അടിച്ചു കൂട്ടിയത്.

നവംബറിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് സഞ്ജുവിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞത്. നവംബർ 8 ന് 50 ബോളിൽ 107 റൺസ് നേടി ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു സെഞ്ച്വറി നേടി.

നവംബർ 8 നും 10 നും നടന്ന തൊട്ടടുത്ത രണ്ട് മൽസരത്തിൽ റൺസ് എടുക്കാൻ സഞ്ജുവിന് കഴിഞ്ഞില്ലെങ്കിലും അടുത്ത മൽസരത്തിൽ സഞ്ജു രാജകീയമായി തിരിച്ചു വന്നു. നവംബർ 15 ന് ദക്ഷിണാഫ്രിക്കക്കെതിരെ വീണ്ടും സഞ്ജു സെഞ്ച്വറി നേടി. 56 ബോളിൽ 109 റൺസ് നേടിയാണ് സഞ്ജു വെടിക്കെട്ട് നടത്തിയത്.

മിന്നുന്ന ഫോമിലായ സഞ്ജു ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം കിട്ടുമെന്ന പ്രതീക്ഷിച്ചവരെ അമ്പരിപ്പിച്ച തീരുമാനമാണ് പിന്നിട് ഉണ്ടായത്. സജ്ഞുവിനെ തഴഞ്ഞത് വൻ വിവാദമായി മാറി.

ഓരോ തഴയപ്പെടലിൽ നിന്നും കുതിച്ചുയരുന്ന ശീലമാണ് സഞ്ജുവിന് ഉള്ളത്.അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരെയുളള അഞ്ച് ട്വൻ്റി 20 മൽസരങ്ങളിൽ സഞ്ജുവിൽ നിന്ന് തീപാറും പ്രകടനം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *