ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൽബിഎസിൽ പെൻഷൻ പ്രായം 60 ആക്കാൻ നീക്കം ആരംഭിച്ചു. നോർക്ക റൂട്‌സിൽ 60 ആക്കിയതിന് പിന്നാലെയാണ് നടപടി. അടുത്ത മന്ത്രിസഭായോഗങ്ങളിൽ ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ഭരണപരിഷ്‌കാര കമ്മീഷൻ നിർദ്ദേശം നവംബർ അവസാനം ചേർന്ന മന്ത്രിസഭായോഗം തള്ളിയിരുന്നു. എന്നാൽ അതിനുശേഷം പൊതുമേഖലാ സ്ഥാപനമായ നോർക റൂട്ട്‌സിലെ പെൻഷൻ പ്രായം 60 ആയി ഉയർത്തി. ഇതിന് മുമ്പ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെൻഷൻ പ്രായം 60 ആക്കി ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ചു.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിവരികയാണ്. എൽ.ബി.എസ് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒട്ടുമിക്ക ജീവനക്കാരും ആദ്യം കരാർ, ദിവസവേദന അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച് ശേഷം സ്ഥിരനിയമനം നേടിയവരാണ്. പെൻഷൻ പ്രായം ഉയർത്തുന്നതോടെ ഇവർക്ക് സർവീസ് കാലം അധികരിക്കുകയാണ് സംഭവിക്കുക.
നോർക്ക റൂട്ട്സിലെ ജീവനക്കാരിൽ ഭൂരിപക്ഷം പേരും 40 വയസ്സിനും 50 വയസ്സിനും മുകളിൽ പ്രായമുള്ളവരാണെന്നും, ഇവർക്ക് സർവീസ് കാലാവാധി കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് പെൻഷൻ പ്രായം 58 ൽ നിന്ന് 60 ആക്കി വർദ്ധിപ്പിച്ചത്. ഇതേ കാരണങ്ങൾ തന്നെയായിരിക്കും എൽബിഎസിന്റെ കാര്യത്തിലും സർക്കാർ ചൂണ്ടിക്കാട്ടുക.
നോർക്ക റൂട്ട്സിലെ 27.08.2005 തീയതിയിലെ പതിനാലാമത് ബോർഡ് മീറ്റിംഗ് അംഗീകരിച്ച സർവ്വീസ് റൂൾ അനുസരിച്ച് ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസ്സായിരുന്നതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. സംസ്ഥാനത്തെ ചില പൊതുമേഖല സ്ഥാപനങ്ങളിൽ നിലവിൽ 58- വയസ്സിന് മുകളിൽ പെൻഷൻ പ്രായം നിലനിൽക്കുന്നുണ്ടെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.
ഇവിടെ പണി എടുക്കുന്ന പട്ടാളക്കാർക് പോലും ഇല്ല പെൻഷൻ അപ്പോഴാണ് അഴിമതി വീരന്മാക് വാരി കോരി ബാങ്കിൽ നറക്കാൻ ലക്ഷങ്ങൾ കൊടുക്കുന്നത്
It’s not good
ദിവസവേതനക്കാരെല്ലാം എങ്ങനെയാണ് സ്ഥിരം ആകുന്നത്? 59 ദിവസത്തേക്കും 179 ദിവസത്തേക്കു ജോലിക്ക് കയറുന്ന ആൾക്കാരെ ദീർഘകാലം ഓരോ ഡിപ്പാർട്ട്മെന്റിലും നിലനിർത്തുന്നത് അഴിമതിയാണ്. അങ്ങനെ സ്ഥിരമായിട്ട് നിന്ന് അവർ പൂർണ്ണമായിട്ടുള്ള സർവീസിൽ കയറുന്നതിനുള്ള അർഹത നേടുന്നുണ്ടെങ്കിൽ അതിനു കാരണക്കാരായിട്ടുള്ള വകുപ്പ് മേധാവികളുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് നടപടികൾ ഉണ്ടാവുകയാണ് വേണ്ടത്.