ജീവിതത്തിലെ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വര്‍ഷം കൂടിയാകട്ടെ ഈ പുതുവർഷം: വി.ഡി സതീശൻ

വി ഡി സതീശൻ

പുതുവൽസരാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ജീവിതത്തിലെ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വര്‍ഷം കൂടിയാകട്ടെ ഈ പുതുവര്‍ഷമെന്ന് വി.ഡി. സതീശൻ ആശംസിച്ചു.

പ്രതീക്ഷകള്‍ നിറയുന്ന വര്‍ഷമാണ് 2025. എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. ചുറ്റുമുള്ളവര്‍ക്കു നന്മകള്‍ ചെയ്യാനും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താനും പുതുവര്‍ഷത്തില്‍ സാധിക്കട്ടെ.

നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലെ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വര്‍ഷം കൂടിയാകട്ടെ ഈ പുതുവര്‍ഷമെന്നും ആശംസിക്കുന്നു.

ഏവര്‍ക്കും സന്തോഷകരമായ പുതുവത്സരാശംസകള്‍ നേരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments