KeralaNews

ശ്രുതിക്ക് സര്‍ക്കാര്‍ ജോലിക്ക് ഉത്തരവായി

തിരുവനന്തപുരം: കേരളത്തിന്റെ നൊമ്പരമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലിക്ക് ഉത്തരവായി. വയനാട് ദുരന്തത്തില്‍ ഉറ്റവരെയും ഉടയവെരയും നഷ്ടമായ ശ്രുതിക്ക് പിന്നീട് എല്ലാം ജെയ്‌സണ്‍ ആയിരുന്നുവെങ്കിലും അപകട രൂപരത്തില്‍ ആ കരവും ശ്രുതിയെ വിട്ടകന്നു. അതിജീവനത്തിന്‍രെ പേര് തന്നെയാണ് ശ്രുതി. അതിനാല്‍ തന്നെ ശ്രുതിയുടെ സന്തോഷത്തില്‍ കേരളവും സന്തോഷിക്കും. റവന്യു വകുപ്പില്‍ ക്ലര്‍ക് തസ്തികയിലാണ് ശ്രുതിക്ക് ജോലി ലഭിക്കുന്നത്.

നിയമനം നടത്താന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ചൂരല്‍മലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനവും ഒപ്പം കല്യാണവും സ്വപ്‌നം കണ്ട ശ്രുതിക്ക് ഇരട്ടി ദുഖമാണ് വിധി നല്‍കിയത്. ആ ദുഖത്തില്‍ ശ്രുതിയെ ചേര്‍ത്ത് പിടിച്ച പ്രിയപ്പെട്ടവനെയും വിധി തട്ടിയെടുത്തു. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. കുറച്ചധികം മാസങ്ങള്‍ കൊണ്ട് മാത്രമേ ശ്രുതിക്ക് ആരോഗ്യം വീണ്ടെടുക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *