ഐപിഎല്‍ ലേലത്തില്‍ പ്രിയ താരങ്ങളെ സ്വന്തമാക്കിയ ടീമുകള്‍ ആരാണെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കു കയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇപ്പോഴിതാ 2025 ലെ ലേലത്തില്‍ വാങ്ങുന്ന ആദ്യ കളിക്കാരനായി ഇന്ത്യയുടെ ഇടംകൈയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്. പഞ്ചാബ് കിങ്‌സാണ് അര്‍ഷ്ദീപിനെ 18 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. ഞായറാഴ്ച ജിദ്ദയിലെ അബാദി അല്‍ ജോഹര്‍ അരീനയില്‍ നടന്ന ഐപിഎല്‍ 2025 ലേലത്തില്‍ റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് ഉപയോഗിച്ചാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ പഞ്ചാബ് കിംഗ്‌സ് 18 കോടി രൂപയ്ക്ക് വാങ്ങിയത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരും ലേലത്തില്‍ പങ്കെടുത്തിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദ് 15.75 കോടി രൂപ പറഞ്ഞെങ്കിലും 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് താരത്തെ സ്വന്തമാക്കുകയായിരുന്നു.
അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയ്ക്കായി ഹ്രസ്വ ഫോര്‍മാറ്റില്‍ സ്ട്രൈക്ക് ബൗളര്‍മാരില്‍ ഒരാളായി ഉയര്‍ന്നുവന്ന താരമാണ് അര്‍ഷ്ദീപ്, വൈറ്റ് ബോള്‍ ഉപയോഗിച്ച് ഇന്ത്യയ്ക്കായി 59 മത്സരങ്ങളില്‍ നിന്ന് 95 വിക്കറ്റുകള്‍ നേടി താരമെന്ന പ്രശസ്തിയും താരത്തിനുണ്ട്. ഈ വര്‍ഷമാദ്യം നടന്ന ടി20 ലോകകപ്പില്‍ 12.47 ശരാശരിയില്‍ 12.47 ശരാശരിയില്‍ 17 വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് ടി20 ലോകകപ്പില്‍ തന്നെ നേരിട്ട എല്ലാവരെയും നേരിട്ടിരുന്നു.