സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് ഇളവ്

kerala secretariate

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലം മാറ്റത്തിന് അർഹമായ ഇളവുകളും മുൻഗണനകളും അനുവദിക്കും.

ഇത് സംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൽ നിന്ന് ഈ മാസം 6 ന് ഇറങ്ങി. രക്ഷിതാക്കൾ ഇല്ലാത്ത, രക്ഷിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്കാണ് സ്ഥലം മാറ്റത്തിൽ ഇളവ് ലഭിക്കുന്നത്. വകുപ്പ് മേധാവികൾ ഇത് അനുവദിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി പുനിത് കുമാർ ഐ എ എസ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

സർക്കാർ വകുപ്പുകൾക്ക് പുറമെ സർവ്വകലാശാലകൾ, കെ എസ് ആർ ടി സി , കെ എസ് ഇ ബി എന്നിവിടങ്ങളിലും ഈ ഉത്തരവ് ബാധകമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Razi.S
Razi.S
27 days ago

Hi ..