തൃശൂര്‍: തിരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചേലക്കരയില്‍ ജയിക്കാന്‍ പോകുന്നത് യുഡിഎഫ് തന്നെ യെന്ന് വ്യക്തമാക്കി വി. ഡി സതീശന്‍. 5000 വോട്ട് ലീഡ് എന്നത് അവരുടെ വിശ്വാസമാണ്. ഞങ്ങള്‍ക്ക് നാടിന്റെ പള്‍സ് അറിയാം, അതില്‍ ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് പരാജയഭീതിയാണെന്നും സതീശന്‍ പരിഹസിച്ചു. സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വിരോധമല്ല, വെറുപ്പാണ്. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോല്‍ക്കുമെന്ന്. അതാണ് പേരിനു വന്നു പ്രചരണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചേലക്കരയില്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും വിജയം ഉറപ്പാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.