കൊച്ചി: സ്‌കൂള്‍ കായികമേളയുടെ അവസാനം സംഘര്‍ഷാവസ്ഥയിലായ സംഭവത്തില്‍ പോലീസിന്റെ നടപടിക്കെതിരെ കെഎസ് യു പരാതി നല്‍കി. സംസ്ഥാന പൊലീസ് മേധാവിക്കാണ് വിദ്യാര്‍ത്ഥി സംഘടനയുടെ പരാതി. കായികമേളയിലെ സമാപനത്തിലുണ്ടായ വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷത്തില് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള ലൈസന്‍സ് പോലീസിന് ആരാണ് നല്‍കിയതെന്ന് കെഎസ് യു ചോദ്യം ഉന്നയിച്ചു.
പോയിന്റ് പട്ടികയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം ഉണ്ടായെങ്കില്‍ അത് പക്വതയോടെ കൈകാര്യം ചെയ്യേണമാ യിരുന്നുവെന്നും എന്നാല്‍, പോലീസ് അസത്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നും ഈ ഒട്ടും അംഗീകരി ക്കാനാവില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാ ണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.