ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് ഉപതിരഞ്ഞെടുപ്പിന്റെ തിരക്ക് പുരോഗമിക്കുമ്പോള്‍ നുഴഞ്ഞുകയറ്റകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വീണ്ടും വീണ്ടും പറയുകയാണ് ബിജെപി. ബിജപി സര്‍ക്കാര്‍ ജാര്‍ഖണ്ഡ് പിടിച്ചാല്‍ നുഴഞ്ഞു കയ്യേറ്റക്കാര്‍ കയ്യേറിയ ഭൂമി തിരികെ പിടിക്കുമെന്നും ഒപ്പം സംസ്ഥാനത്ത് നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി തുരത്താന്‍ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടാതെ, നുഴഞ്ഞുകയറ്റക്കാര്‍ ആദിവാസികളെ വിവാഹം ചെയ്താല്‍ ആ ഭൂമി കൈമാറ്റം തടയാന്‍ ഒരു നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരെ സംരക്ഷിക്കുന്ന ജെഎംഎം നേതൃത്വത്തിലുള്ള ഭരണകൂടത്തെയും അമിത് ഷാ കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിലെ അഴിമതിക്കാരായ നേതാക്കളെ ജയിലില്‍ അടയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.