ആന്ധ്രാപ്രദേശ്: ഡെലിവറിക്കായി കൊണ്ടുവന്ന കാറുകളുമായി വന്ന ട്രക്ക് കത്തി നിശിച്ചു. ഗുജറാത്തില്‍ നിന്ന് മുംബൈ വഴി ഹൈദരാബാദിലേക്ക് എട്ട് ഇലക്ട്രിക് കാറുകളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കാണ് കത്തി നശിച്ചത്. കാറുകള്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ട്രക്കിന്‍രെ ക്യാബിനുള്ളില്‍ ഡ്രൈവര്‍ പാചകം ചെയതതാണ് തീ പടരാന്‍ കാരണമായത്. ഞായറാഴ്ച സഹീറാബാദ് ബൈപാസ് റോഡിലെ ട്രക്കേഴ്സ് ബേയില്‍ ട്രക്ക് ഡ്രൈവര്‍ നിര്‍ത്തിയ പാചകം ചെയ്തപ്പോഴാണ് സംഭവം നടന്നത്. ദീര്‍ഘദൂര ട്രക്കുകളുടെ പല ഡ്രൈവര്‍മാരും അവിടെ നിര്‍ത്തി ഭക്ഷണം തയ്യാറാക്കുകയും പിന്നീട് വിശ്രമിച്ചിട്ടുമാണ് പോകുന്നത്.
തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്ക് ഡ്രൈവറിന് പരിക്കേറ്റിരുന്നു. കണ്ടെയ്‌നറിനുള്ളില്‍ മുകളിലും താഴെയുമുള്ള റാക്കുകളില്‍ നാല് വീതം എട്ട് കാറുകളായിരുന്നു ഉണ്ടായിരുന്നത്. ക്യാബിനിനുള്ളിലെ സ്റ്റൗവില്‍ നിന്ന് തീ പടരുകയായിരുന്നു. പെട്ടെന്ന് തന്നെ തീ പടര്‍ന്നതിനാല്‍ ഒന്നും ചെയ്യാനായില്ല.
ആദ്യം മുന്‍വശത്തെ ടയറുകള്‍ക്ക് തീപിടിക്കുകയും പിന്നീട് വലിയ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് കണ്ടെയ്‌നര്‍ മുഴുവന്‍ കത്തിനശിക്കുകയുമായിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികള്‍ അതിവേഗം കത്തിയതിനാല്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അഗ്നിശമന സേന വ്യക്തമാക്കിയിരുന്നു.