തെലുങ്ക് ചിത്രം പുഷ്പ: ദി റൈസ് കോവിഡ് ബോക്സ് ഓഫീസിൽ വിജയം തകർപ്പൻ വിജയം നേടിയത് മാത്രമല്ല, അല്ലു അർജുനിന് മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തു. ചരിത്രത്തിലാദ്യമായാണ് ഒരു തെലുങ്ക് നടൻ ഈ പുരസ്കാരം നേടുന്നത്.
ഈയിടെ നടൻ നന്ദമൂരി ബാലകൃഷ്ണയുടെ അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ സീസൺ 4 എന്ന ടോക്ക് ഷോയിൽ പങ്കെടുത്ത അല്ലു അര്‍ജുന്‍ തനിക്ക് ലഭിച്ച ദേശീയ അവാര്‍ഡ് വിജയത്തെക്കുറിച്ച് മനസ് തുറന്നു.
മികച്ച നടനുള്ള ദേശീയ അവാർഡ് പട്ടിക താൻ പരിശോധിച്ചപ്പോൾ ഇതുവരെ ഒരു തെലുങ്ക് നടനും ആ പുരസ്കാരം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ലെന്നു മനസ്സിലായി. അത് മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു, അത് ഞാന്‍ നേടിയെടുത്തു” അല്ലു അര്‍ജുന്‍ വീഡിയോയില്‍ പറയുന്നു.
എന്നാൽ അല്ലുവിന്റെ ഈ വാക്കുകള്‍ ടോളിവുഡിൽ ഫാന്‍ ഫൈറ്റിന് തുടക്കമിട്ടുവെന്നാണ് തെലുങ്ക് എന്‍റര്‍ടെയ്മെന്‍റ് സൈറ്റ് എം9 പറയുന്നത്. അടുത്തിടെയായി അല്ലുവും മെഗ ഫാമിലിയും തമ്മിലുള്ള അകലം കൂടുതലാണെന്നും, ഈ പ്രസ്താവന മെഗ ഫാമിലിയെ ലക്ഷ്യമാക്കിയാണെന്ന് കരുതി എക്സിലും മറ്റും മെഗ ഫാന്‍സ് അല്ലുവിനെതിരെ രംഗത്ത് എത്തിയെന്നാണ് വിവരം.
അതേസമയം, അല്ലു അർജുന്‍റെ അടുത്ത ചിത്രം പുഷ്പ 2: ദ റൂൾ, ഡിസംബർ 5 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിലടക്കം വൻ താര നിര അണിനിരങ്ങുന്നുണ്ടെന്നാണ് റിപോർട്ടുകൾ