തിരുവനന്തപുരം: എൻ. പ്രശാന്ത് – എ. ജയതിലക് പോര് മൂർച്ഛിക്കുമ്പോൾ മുതിർന്ന വനിത ഉദ്യോഗസ്ഥയും ജയതിലകിനെതിരെ രംഗത്ത്. പ്രശാന്തിൻ്റെ ഫേസ് ബുക്ക് കുറിപ്പിൽ കമൻ്റ് ചെയ്താണ് പൊതുഭരണ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയായ ഷൈനി ജോർജ് ജയതിലകിനെതിരെ രംഗത്ത് വന്നത്.
ഷൈനി ജോർജിൻ്റ കമൻ്റ് ഇങ്ങനെ
സാർ ഞാൻ ഷൈനി ജോർജ്ജ്, സ്പെഷ്യൽ സെക്രട്ടറി, ഏകദേശം 30 വർഷങ്ങൾ തികയാൻ പോകുന്ന എന്റെ ഔദ്യോഗിക ജീവിതത്തിൽ എന്നോട് ഇത്രയും മോശമായി പെരുമാറിയ ഒരു ഓഫീസറും ഉണ്ടായിട്ടില്ല . സെക്രട്ടേറിയറ്റിലെ ഒട്ടു മിക്ക ആളുകൾക്കും ഈ ആപ്പീസറുടെ ലീലാവിലാസങ്ങൾ അറിയാം സാർ. അവസാനം നമ്മുടെ മുഖ്യമന്ത്രി ഇടപെട്ടാണ് ആ പ്രശ്നം ഒരു വിധത്തിൽ ഒതുക്കി തീർത്തത്.
പ്രശാന്തിൻ്റെ മറുപടി ഇങ്ങനെ
ഭയന്ന് പുറത്ത് പറയാൻ മടിക്കുന്നവരാണ് പലരും.
ഷൈനി ജോർജിൻ്റെ മറുപടികൾ ഇങ്ങനെ തുടരുന്നു
സാർ ഞാൻ മുഖ്യമന്ത്രിക്ക് GAD സെക്രട്ടറി ചീഫ് സെക്രട്ടറി എന്നിവർക്ക് എല്ലാം പരാതി കൊടുത്തിരുന്നു സാർ , എന്റെ പ്രൊബേഷൻ declare ചെയ്യാൻ ഈ സൽസ്വഭാവിയുടെ കയ്യിൽ നിന്നും വർക്ക് and conduct സർട്ടിഫിക്കറ്റ് വേണമായിരുന്നു, അത് വച്ച് വല്ലാണ്ട് അങ്ങ് താമസിപ്പിച്ചു. അപ്പോൾ ഈ പാവം ഞാൻ ഈ തിരുമനസ്സിനെ കാണാൻ റൂമിൽ ചെന്നു. അപ്പോൾ എന്നെ ഒരു വെറും തെരുവ് നായയെ ഓടിക്കുന്നത് പോലെ ആട്ടിപ്പായിച്ചു.
എന്താണ് ഉദ്ദേശം എന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ലായിരുന്നു സാർ.
പക്ഷെ, സാർ ഈ പാവപ്പെട്ട ഞാൻ ഈ വലിയ സാറിന്റെ ചെയ്തികൾ എവിടെ പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്ന് എനിക്കറിയാമായിരുന്നു. സാർ അതുകൊണ്ട് മാത്രം ആണ് മിണ്ടാതെ ഇരുന്നത്. എനിക്ക് താങ്ങായി ദൈവം അല്ലാതെ ആരും ഇല്ല സാർ. എന്നെ സഹായിച്ചു എന്ന ഒറ്റ ക്കാരണത്താൽ എന്റെ ഒരു സഹപ്രവർത്തകന്റെ CR പോലും കൊളമാക്കി ഈ സൽസ്വഭാവിയായ വലിയ സാർ, എനിക്ക് ഭയം ഒന്നും ഉണ്ടായിട്ടല്ല സാർ.
ഞാൻ പ്രതികരിച്ചാൽ ആരും കൂട്ടിന് കാണും എന്ന് കരുതിയിട്ടും ഇല്ല പക്ഷേ ഒരു പ്രയോചനവും ഇല്ല എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു സാർ എനിക്ക്,പ്രശാന്ത് സാർ ഒരു കാര്യം സാർ ഉറച്ചു വിശ്വസിച്ചു മുൻപോട്ടു തന്നെ പോകുക ” നിയമത്തിനു വിരോധമായി ദുഷ്ട്ടത പ്രവർത്തിക്കുന്നവനെ ദൈവം ഉപായം കൊണ്ട് വഷളാക്കും ദൈവത്തെ വിളിക്കുന്ന ജനം ഉറച്ചു നിന്ന് വീര്യം പ്രവർത്തിക്കും”