പാർക്കിങ് എവിടെയെന്നും ഗൂഗിൾ മാപ് പറഞ്ഞു തരും

വടക്കൻ അമേരിക്കയിൽ ആണ് ആദ്യം ഈ ഫീച്ചർ കൊണ്ടുവരിക എന്നാണ് പ്രാഥമിക വിവരം

ന്യൂയോർക്ക്: യാത്ര ചെയ്യുമ്പോൾ വഴി ചോദിച്ച് ചോദിച്ച് പോകുന്ന കാലമെല്ലാം കഴിഞ്ഞു. ഇപ്പോൾ ഗൂഗിൾ മാപ്പാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. എവിടേയ്ക്കാണെങ്കിലും അവിടെ എത്തുന്നതിനുള്ള എളുപ്പവഴി ഗൂഗിൾ മാപ്പ് നമുക്ക് കാണിച്ച് തരും. യാത്ര ചെയ്യുമ്പോൾ വഴി അറിയത്തില്ലാത്തവർക്കായുള്ള വഴികാട്ടിയായിട്ടാണ് ഗൂഗിൾ മാപ്പ് നമുക്കിടയിൽ പ്രവർത്തിക്കുന്നത്.

വാഹനം ഉപയോഗിച്ച് യാത്ര ചെയ്താൽ മാത്രം പോരല്ലോ വണ്ടി പാർക്ക് കൂടെ ചെയ്യണ്ടേ. ഇനി ഇതാ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലവും ഗൂഗിൾ മാപ്പ് കാണിച്ചുതരും. ഇതിനായുള്ള പുതിയ ഫീച്ചർ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിൾ. സ്പോട് ഹീറോ
എന്ന കമ്പനിയുമായി കൈകോർത്തുകൊണ്ടാണ് പുതിയ ഫീച്ചർ ഒരുക്കുന്നത്.

വടക്കൻ അമേരിക്കയിൽ ആണ് ആദ്യം ഈ ഫീച്ചർ കൊണ്ടുവരിക എന്നാണ് പ്രാഥമിക വിവരം. നാം പോകാൻ ആഗ്രഹിക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ സ്ഥലമുണ്ടോയെന്ന് ഗൂഗിൾ മാപ്പ് തന്നെ അറിയിക്കും. ഇനി സ്ഥലം ഉണ്ടെങ്കിൽ ഈ സ്‌പേസ് മുൻകൂർ ആയി ബുക്ക് ചെയ്ത് വയ്ക്കാനുള്ള സൗകര്യവും മാപ്പ് ഒരുക്കുന്നുണ്ട്. ഇതിനായി മാപ്പിൽ തന്നെയുള്ള ബുക്ക് ഓൺലൈൻ എന്ന ഓപ്ഷൻ പ്രയോജനപ്പെടുത്താം. ഏത് ദിവസത്തേയ്ക്ക് വേണമെങ്കിലും ഏത് സമയത്തേയ്ക്ക് വേണമെങ്കിലും ഇങ്ങനെ പാർക്കിഗ് സ്‌പേസ് ബുക്ക് ചെയ്യാനുമുള്ള ഫീച്ചർ ആണ് എത്തുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments