
ന്യൂഡല്‍ഹി: ഇന്ത്യയിലെ അഞ്ച് ഭാഷകള്‍ക്കൂടി ക്ലാസിക്കല്‍ പദവി ലഭിക്കുന്നു. കേന്ദ്രമന്ത്രിയാണ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, ആസാമീസ് എന്നീ അഞ്ച് ഭാഷകള്‍ക്ക് കൂടി ‘ക്ലാസിക്കല്‍ ഭാഷ’ പദവി നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. ഈ മന്ത്രിസഭാ തീരുമാനത്തോടെ, പദവിയുള്ള ഭാഷകളുടെ എണ്ണം ആറില്‍ നിന്ന് 11 ആയി ഇരട്ടിയാകും.
തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകളായിരുന്നു നേരത്തെ ടാഗ് ഉണ്ടായിരുന്നത്. 2013ലാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിച്ചത് 2004-ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതം, 2008ല്‍ കന്നഡ, തെലുങ്കു 2014-ല്‍ ഒഡിയയാണ് എന്നീ ഭാഷകള്‍ക്കാണ് ക്ലാസിക്കല്‍ പദവി ലഭിച്ചത്. ഇത്രയും ഭാഷകള്‍ക്ക് ഒരുമിച്ച് ക്ലാസിക്കല്‍ പദവി ലഭിക്കുന്നത് ആദ്യമായിട്ടാണ്.