ഡല്‍ഹി: ഇസ്രായേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള ആക്രമണം തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനോടകം ഹിസ്ബുള്ളയുടെ മുതിര്‍ന്ന തലവന്‍മാരെ ഇസ്രായേല്‍ വധിച്ചു. യെമനിലെ ഹൂതികള്‍ക്കെതിരെയും ഇപ്പോള്‍ ഇസ്രായേല്‍ തിരിഞ്ഞിരിക്കുകയാണ്. ഇതിനോടകം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വെടിനിര്‍ത്തലിനും ആക്രമണം നിര്‍ത്താനും നെതന്യാഹുവിനോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ വരുന്നവരെ കൊന്നൊടുക്കുമെന്ന ഉറച്ച തീരുമാനമാണ് ഇസ്രായേല്‍ എടുത്തിരിക്കുന്നത്. ഈ അവസരത്തില്‍ സമാധാന സന്ദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
ഭീകരവാദത്തിന് നമ്മുടെ ലോകത്ത് സ്ഥാനമില്ലെന്നാണ് മോദി നെതന്യാഹുവിനോട് പറഞ്ഞത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാ ഹുവിനോട് പറഞ്ഞു. എല്ലാ ബന്ധികളേയും സുരക്ഷിതമായി മോചിപ്പിക്കുക’, ‘സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുക’ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മോദി വിശദീകരിച്ചത്.
ഹിസ്ബുള്ളയ്‌ക്കെതിരെ അടുത്തിടെ ഇസ്രായേല്‍ നടത്തിയ ആക്രമണം, പ്രത്യേകിച്ച് ഗ്രൂപ്പിന്റെ നേതാവ് ഹസന്‍ നസ്റല്ലയുടെ കൊലപാതകം, ഹൂതികള്‍ എന്നിവ മേഖലയില്‍ സംഘര്‍ഷം ഉയര്‍ത്തുകയും പശ്ചിമേഷ്യയിലെ സംഘര്‍ഷം വിപുലീകരിക്കാ നുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.”നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. പ്രാദേശിക വര്‍ദ്ധനവ് തടയുന്നതിനും എല്ലാ ബന്ധികളെയും സുരക്ഷിതമായി മോചിപ്പിക്കുന്നതിനും ഇത് നിര്‍ണ്ണായകമാണ്. സമാധാനവും സ്ഥിരതയും വേഗത്തില്‍ പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി എക്‌സില്‍ കുറിച്ചു.