2024ലെ ബോളിവുഡ് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമതായി തുടരുന്ന ‘സ്ത്രീ 2’ ആഗോളതലത്തില്‍ 870 കോടി രൂപയുടെ വൻ നേട്ടം കൈവരിച്ചിട്ടുണ്ട്. അമര്‍ കൗശിക് സംവിധാനം ചെയ്ത ഈ കോമഡി ഹൊറര്‍ ചിത്രം, ഇന്ത്യൻ താരങ്ങള്‍ക്കും സിനിമാ വ്യവസായത്തിനും വലിയ വിജയം നേടി കൊടുത്തു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 11 മുതല്‍ ലഭ്യമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
2024ല്‍ റിലീസായ ഹിന്ദി ഭാഷകളിലുള്ള ചിത്രങ്ങളില്‍ സ്‍ത്രീ 2 നിലവില്‍ ഒന്നാമതാണ്. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്. അതിനാല്‍ വൻ വിജയമാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്‍ത്രീ 2 നേടിയിരിക്കുന്നതെന്ന് വിലയിരുത്തല്‍.
രാജ്‍കുമാര്‍ റാവു വിക്കിയായി വന്ന ‘സ്‍ത്രീ’യിലും നായിക ശ്രദ്ധ കപൂറായിരുന്നു. ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സ്‍ത്രീ അന്ന് ഏകദേശം 180.76 കോടി രൂപ നേടിയപ്പോള്‍ രാജ്‍കുമാര്‍ റാവുവിനൊപ്പം ചിത്രത്തില്‍ അതുല്‍ ശ്രീവസ്‍തവ, പങ്കജ് ത്രിപതി, അപര്‍ശക്തി ബാനര്‍ജി, അഭിഷേക് ബാനര്‍ജി, ഫ്ലോറ സൈനി, വിജയ് റാസ്, ആകാശ് ദഭാഡെ, അഭിഷേക് സിംഗ് എന്നിവരും ഉണ്ടായിരുന്നു.