ബോളിവുഡിലെ പല താരരാജാക്കന്മാർക്കും താരറാണിമാർക്കും മുംബൈയിലടക്കം ആഡംബര വസതികളുണ്ടെന്നത് എല്ലാവർക്കുമറിയാവുന്നതാണ്. എന്നാൽ താരങ്ങൾ ഇങ്ങനെ ഓടി നടന്നു ആഡംബര വസതികൾ വാങ്ങികൂട്ടുമ്പോൾ അതിൽ നിന്നും വ്യത്യസ്തയാണ് നടി വിദ്യ ബാലൻ. ഇപ്പോഴും വാടക വീട്ടിലാണ് താരം താമസിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇപ്പോഴും വാടക വീട്ടിൽ തന്നെ താമസിക്കുന്നതെന്ന് താരം തന്നെ വ്യക്തമാക്കുകയാണ്.
“ഒരു സ്വപ്നഭവനം വാങ്ങാനായി കുറേ ശ്രമിച്ചിരുന്നു. എന്നാൽ ഒരു വീടിനോടും ”കിസ്മത് കണക്ഷൻ” കിട്ടിയില്ലെന്നാണ് വിദ്യാ ബാലൻ പറയുന്നത്. ഒരു വീട്ടിൽ നടക്കുമ്പോൾ അത് നിങ്ങളുടേതാണെന്ന് നിങ്ങൾക്ക് തോന്നണം. ആ അനുഭവമാണ് സ്വപ്നഭവനം എന്ന സങ്കൽപ്പത്തിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്. ആ ഒരു ഫീൽ ഒരു വീട്ടിൽ നിന്നും കിട്ടിയിട്ടില്ലെന്ന്” വിദ്യാ ബാലൻ പറയുന്നു.
ഞങ്ങൾ ഏകദേശം 25 വീടുകൾ സിദ്ധാർത്ഥ് റോയ് കപൂറുമായി പോയി കണ്ടിട്ടുണ്ട്. ഒന്നും ഇഷ്ടപ്പെട്ടില്ല. ഒടുവിൽ, ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെട്ട വീട് കണ്ടെത്തിയപ്പോൾ അതിന്റെ ഉടമ അത് വിൽക്കാൻ തയ്യാറുമല്ല. വാടകയ്ക്ക് മാത്രമേ നൽകുകയുള്ളൂ എന്നാണ് ഉടമ പറഞ്ഞത്. എന്നാൽ എനിക്ക് വാടക വീട്ടിൽ താമസിക്കാൻ ഇഷ്ടമല്ലാത്തതിനാൽ തിരിച്ചു പോയി. എന്നാൽ നിരവധി വീടുകൾ നോക്കിയെങ്കിലും ഒന്നും ഇഷ്ടമാകാത്തതിനാൽ ഒടുവിൽ ആ വീട് തന്നെ വാടകയ്‌ക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് വിദ്യ ബാലൻ പറയുന്നു.